വിവാഹം നടക്കാനും നടക്കാതിരിക്കാനും നിരവധി കാരണങ്ങളാണ്. എന്നാൽ ചില വിവാഹങ്ങൾ നാടക്കാതെ പോകുന്ന കാരണങ്ങൾ ശരിക്കും ഞെട്ടിക്കും. അത്തരത്തിൽ ഇപ്പോഴൊരു വിവാഹം നടക്കാതിരുന്നതിന്റെ കാരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സം​ഗതി നിസ്സാരമെന്ന് തോന്നിപ്പിക്കുമെങ്കിലും അതത്ര നിസ്സാരമല്ല. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കൂടി വരുന്ന ഈ കാലഘട്ടത്തിൽ രണ്ടിന്റെ ​ഗുണന പട്ടികയാണ് ഈ വിവാഹത്തിൽ വില്ലനായി മാറിയത്. ഉത്തരേന്ത്യയിലാണ് സംഭവം നടക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വരന് വിദ്യാഭ്യാസമില്ലെന്ന കാരണത്താലാണ് ഈ വിവാഹം മുടങ്ങിയത്. ഉത്തർപ്രദേശഷിലെ മഹോബിയിലാണ് സംഭവം. വിവാഹം ഉറപ്പിക്കുന്നതിനു മുന്നോടിയായി വധുവിന്റെ വീട്ടുകാർ വരന്റെ വിദ്യാഭ്യസ വിവരങ്ങൾ അന്വേഷിച്ചിരുന്നു. എന്നാൽ അന്ന് ഇയാൾ നിരക്ഷരനാണെന്ന വിവരം ഇവർ മറച്ചു വെച്ചു. എന്നാൽ ഈ കാര്യത്തിൽ വധുവിന് അപ്പോഴും സംശയം ഉണ്ടായിരുന്നു. അതുകൊണ്ട് ഇയാളുടെ വിദ്യാഭ്യാസ യോ​ഗ്യത അളക്കാൻ തന്നെ വധു തീരുമാനിച്ചു. അങ്ങിനെ വിവാഹ ദിവസം എത്തി. 


ALSO READ: സമതല പ്രദേശങ്ങളിൽ കുരുമുളക് കൃഷി; പരിശീലന പരിപാടിയുമായി "കാവേരി കാളിങ് മൂവ്മെന്റ് ''


വേദിയിലെത്തിയ വരൻ മാല ചാർത്താൻ ഒരുങ്ങിയപ്പോൾ വധു അത് തടഞ്ഞു കൊണ്ട് വരനോട് രണ്ടിന്റെ ​ഗുണനപട്ടിക ചൊല്ലാൻ ആവശ്യപ്പെട്ടു. എന്നാൽ അത് പറയാനായി അയാൾക്ക് സാധിച്ചില്ല. ഇതിനു പിന്നലെ വിവാഹം വേണ്ടെന്ന വച്ച് വധു വേദിയിൽ നിന്നും ഇറങ്ങി പോയി. 2021 മേയിലാണ് ഈ സംഭവം നടക്കുന്നത്. ഷയാർ യോ​ഗി എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് ഇത് സംബന്ധിച്ച വാർത്തയുടെ പത്ര കട്ടിങ് പങ്കുവെച്ചിരിക്കുന്നത്. ഇത് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ എത്തുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.