കര്‍ണാടകയിലെ കടുവാ സങ്കേതങ്ങളില്‍ വെച്ച് നിങ്ങൾക്ക് എന്ത് സംഭവിച്ചാലും 1 കോടി രൂപ വരെ നിങ്ങൾക്ക് ഇന്‍ഷുറന്‍സ് പരി രക്ഷ ലഭിക്കും. പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് കർണ്ണാടക വനം വകുപ്പ്, ബന്ദിപ്പൂര്‍, നാഗര്‍ഹോള കടുവാ സങ്കേതങ്ങളിലായിരിക്കും ഇത് നടപ്പാക്കുക.  ഇക്കോ ടൂറിസം കേന്ദ്രങ്ങളായ ഇവിടെ എത്തുന്നവർക്ക് എന്ത് സംഭവിച്ചാലും അത് വന്യ മൃഗങ്ങളുടെ ആക്രമണം ഉള്‍പ്പെടെ എന്ത് അപകടമാണെങ്കിലും നിങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ ഒരു കോടി രൂപ വരെയാണ് ഇൻഷുറൻസിൻറെ കവറേജ്.  കാടിനുള്ളിൽ വെച്ച് എന്ത് സംഭവിച്ചാലും ഇൻഷുറൻസ് ലഭിക്കും. രണ്ട് കടുവാ സങ്കേതങ്ങളിലും എത്തുന്ന സന്ദര്‍ശകര്‍ക്കായി ഉടന്‍ തന്നെ പദ്ധതി ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പലയിടത്തും വന്യമൃഗ ആക്രമണങ്ങൾ ഉണ്ടായതോടെയാണ് സർക്കാർ കൂടുതൽ നടപടികളിലേക്ക് എത്തിയത്. അതേസമയം ബന്ദിപ്പൂര്‍, നാഗര്‍ഹോള തുടങ്ങിയ ടൈഗര്‍ റിസര്‍വുകളില്‍ വനം വകു
സന്ദര്‍ശകര്‍ക്കായി സഫാരി സര്‍വീസുകള്‍ നടത്തുന്നുണ്ട്. 


പാർക്ക് കാണാൻ എത്തുമ്പോൾ സഞ്ചാരികൾക്ക് ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങളുണ്ടാവുകയോ അതിൽ സന്ദര്‍ശകരില്‍ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടമാവുകയും ചെയ്താല്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും. പ്രതിവർഷം  ഏകദേശം ഒന്നര ലക്ഷത്തോളം സന്ദര്‍ശകരാണ് ബന്ദിപ്പൂര്‍, നാഗര്‍ഹോള കടുവാ സങ്കേതങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നത്. ആന, കടുവ, പുള്ളി പുലി, കാട്ടുപോത്ത് എന്നിങ്ങനെയുള്ള വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുള്ള ഈ വന്യജീവി സങ്കേതം ദക്ഷിണേന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടിയാണ്. നേരത്തെ പലവട്ടം പാർക്കിലെ സഫാരി വാഹനങ്ങള്‍ക്ക് നേരെ ആനകള്‍ കുതിച്ചെത്തുന്നത് പോലുള്ള സംഭവങ്ങള്‍ പലപ്പോഴും ഇവിടെ ഉണ്ടായിട്ടുണ്ട്.


വന്യജീവികളെ അടുത്ത് കാണാനും കൂടുതല്‍ വിശദമായി മനസിലാക്കാനും അവസരം നല്‍കുന്നതാണ്  ഇത്തരത്തിലുള്ള സഫാരികൾ കൊണ്ട് ഉദ്ദേശിക്കുന്നത്. വൈല്‍ഡ് ലൈഫ് സഫാരിയാണ് വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാര്യം. അതേസമയം സന്ദര്‍ശകര്‍ക്ക് സഫാരിക്ക് പോകാൻ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെങ്കിലും ഇതിനായി പ്രത്യേക രജിസ്ട്രേഷൻ നടത്തേണ്ട ആവശ്യമില്ല. സഫാരിക്ക് വേണ്ടി എടുക്കുന്ന ടിക്കറ്റുകള്‍ മാത്രം മതി ഇതിന്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.