PM Kisan Samman Nidhi 13th Installment: നിങ്ങളുടെ അക്കൗണ്ടില്‍ പണം എത്തിയില്ലേ? പരാതി ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യാം?
PM Kisan Samman Nidhi 13th Installment: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 13-ാം ഗഡുവായ 2,000 രൂപ ലഭിക്കാത്തവര്‍ക്ക് ഓൺലൈനായി പരാതി നല്‍കാന്‍ അവസരമുണ്ട്.
PM Kisan Samman Nidhi 13th Installment: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (PM Kisan Samman Nidhi) 13-ാം ഗഡുവായ 2,000 രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 27 ന് കർണാടകയിലെ ബെലഗാവിയിൽ നടന്ന ചടങ്ങില്‍ വച്ച് പ്രധാനമന്ത്രിയാണ് ഈ തുക കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്.
രാജ്യത്തെ നിര്‍ധനരായ കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi Yojana). കർഷക കുടുംബങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ എല്ലാ സാമ്പത്തിക വർഷവും 6,000 രൂപയുടെ ആനുകൂല്യങ്ങൾ കര്‍ഷകര്‍ക്ക് നല്‍കുന്നു. ഈ പദ്ധതിയുടെ കീഴില്‍ ഇതുവരെ 13 തവണയാണ് 2,000 രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കിയത്.
Also Read: Stable Job: സ്ഥിരതയുള്ള ജോലി നേടാം, വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കാം
ഓരോ വര്‍ഷത്തേയും കിസാന്‍ സമ്മാന്‍ നിധിയുടെ ഗഡുക്കള്‍ വിതരണം ചെയ്യുന്നതിന് സമയപരിധി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് ആദ്യ ഗഡു ഡിസംബർ 1 മുതൽ മാർച്ച് 31 വരെ, രണ്ടാമത്തേത് ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെ, മൂന്നാമത്തേത് ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെയാണ് നല്‍കി വരുന്നത്.
അതനുസരിച്ച് ഈ വര്‍ഷത്തെ ആദ്യ ഗഡു വിതരണം ചെയ്തു കഴിഞ്ഞു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 13-ാം ഗഡുവായ 2,000 രൂപ ലഭിക്കാത്തവര്‍ക്ക് ഓൺലൈനായി പരാതി നല്‍കാന്‍ അവസരമുണ്ട്.
പണം ലഭിക്കാത്തവര്‍ ഓൺലൈനായി എങ്ങനെ പരാതി രജിസ്റ്റർ ചെയ്യാമെന്ന് അറിയാം.
ചില പ്രത്യേക കാരണങ്ങളാൽ നിങ്ങൾക്ക് PM-KISAN-ന്‍റെ 13-ാം ഗഡു ലഭിച്ചില്ലെങ്കിൽ, ഇനിപ്പറയുന്ന മാര്‍ഗ്ഗങ്ങളിലൂടെ നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യാം.
നിങ്ങളുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് pmkisan-ict@gov.in എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
നിങ്ങൾക്ക് 011-24300606 എന്ന ഈ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാം.
നിങ്ങൾക്ക് ഇനിപ്പറയുന്ന ഫോൺ നമ്പറുകളും ഡയൽ ചെയ്യാം:
പിഎം കിസാൻ ടോൾ ഫ്രീ നമ്പർ: 18001155266
പിഎം കിസാൻ ഹെൽപ്പ് ലൈൻ നമ്പർ: 155261
പിഎം കിസാൻ ലാൻഡ്‌ലൈൻ നമ്പറുകൾ: 011-23381092, 23382401
പിഎം കിസാന്റെ പുതിയ ഹെൽപ്പ് ലൈൻ: 011-24300606
ഇ-മെയിൽ ഐഡി: pmkisan-ict@gov.in
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 13-ാം ഗഡു ലഭിച്ചോ എന്ന് എങ്ങിനെ അറിയാന്‍ സാധിക്കും?
പ്രധാനമന്ത്രി കിസാൻ സമ്മാൻ ഗുണഭോക്താക്കൾ ആദ്യം pmkisan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഇതിനുശേഷം ഹോംപേജിന്‍റെ വലതുവശത്തുള്ള ഫാർമേഴ്സ് കോർണറിൽ ക്ലിക്ക് ചെയ്യണം.
ഇതിനുശേഷം, കർഷക കോർണറിലെ ഗുണഭോക്തൃ പട്ടിക തിരഞ്ഞെടുക്കേണ്ടതുണ്ട്.
തുടർന്ന് നിങ്ങളുടെ സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് എന്നിവയുടെ വിശദാംശങ്ങൾ നൽകേണ്ടിവരും.
ഇതിനുശേഷം, ഗെറ്റ് റിപ്പോർട്ടിൽ ക്ലിക്ക് ചെയ്‌താൽ ഉടൻ തന്നെ ഗുണഭോക്താക്കളുടെ പട്ടിക നിങ്ങളുടെ മുന്നിലെത്തും. നിങ്ങൾക്ക് പട്ടികയിൽ നിങ്ങളുടെ പേര് പരിശോധിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...