ഇന്ദിരഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പിഎച്ച്ഡി പ്രവേശന പരീക്ഷ അപേക്ഷ തീയതി നീട്ടി. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആണ് അപേക്ഷ തിയതി നീട്ടി. ജനുവരി 14നാണ് അപേക്ഷിക്കേണ്ട അവസാന തീയതി. ignou.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം.


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാർത്ഥികൾക്കുണ്ടായ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനും അവരുടെ വലിയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി ഓൺലൈൻ അപേക്ഷാ ഫോറം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് ഔദ്യോഗിക അറിയിപ്പിലുള്ളത്. 


Also Read: SBI സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ റിക്രൂട്ട്മെന്റ് 2022: പുതിയ ഒഴിവുകൾ 


ഓണ്‍ലൈനായി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 15. ഓണ്‍ലൈന്‍ അപേക്ഷ തിരുത്താനുള്ള അവസാന തീയതി ജനുവരി 16 മുതലൽ ജനുവരി 18 വരെ. ഈ കാലവധിക്ക് ശേഷം തെറ്റുകള്‍ തിരുത്താനായി അവസരം ഉണ്ടാവില്ല. 


Also Read: Assembly Elections 2022 | 5 സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു, ആകെ 7 ഘട്ടം


ഇഗ്നോ പ്രവേശന പരീക്ഷ, അഭിമുഖം, തുടങ്ങിയവയുടെ അടിസ്ഥാനത്തിലാവും പിഎച്ച്ഡി പ്രോഗ്രാമുകൾക്കായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുക. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം http://ignou.ac.in/


ഇഗ്നോ പിഎച്ച്‌ഡി പ്രവേശന പരീക്ഷ 2021: എങ്ങനെ അപേക്ഷിക്കാം


  • NTA IGNOU-യുടെ ഔദ്യോഗിക വെബ്‌സൈറ്റായ ignou.nta.ac.in സന്ദർശിക്കുക.

  • ഹോം പേജിൽ, IGNOU രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

  • ആവശ്യമായ ലോഗിൻ വിശദാംശങ്ങൾ നൽകുക.

  • അപേക്ഷാ ഫോറം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.

  • ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


    android Link - https://bit.ly/3b0IeqA


    ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.