SBI സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ റിക്രൂട്ട്മെന്റ് 2022: പുതിയ ഒഴിവുകൾ

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ജനുവരി 13 വരെ sbi.co.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

Written by - Zee Malayalam News Desk | Last Updated : Jan 8, 2022, 06:50 PM IST
  • അസിസ്റ്റന്റ് മാനേജർ, ഇന്റേണൽ ഓംബുഡ്സ്മാൻ (ഐഒ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
  • 2022 ജനുവരി 13 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sbi.co.in വഴി അപേക്ഷിക്കാം.
SBI സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ റിക്രൂട്ട്മെന്റ് 2022: പുതിയ ഒഴിവുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അസിസ്റ്റന്റ് മാനേജർ, ഇന്റേണൽ ഓംബുഡ്സ്മാൻ (ഐഒ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2022 ജനുവരി 13 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sbi.co.in വഴി അപേക്ഷിക്കാം.

എസ്ബിഐ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെ ഒഴിവ് 2022 വിശദാംശങ്ങൾ - 

പോസ്റ്റ്: അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിങ് & കമ്മ്യൂണിക്കേഷൻ)

ഒഴിവുകളുടെ എണ്ണം: 02

സാലറി സ്കെയിൽ : 36,000 – 63,840/- 

പോസ്റ്റ്: ഇന്റേണൽ ഓംബുഡ്സ്മാൻ 

ഒഴിവുകളുടെ എണ്ണം: 06

സാലറി സ്കെയിൽ: 39/- lac Per Year 

Also Read: SBI Alert: ഇന്നും നാളെയും Digital Banking സേവനങ്ങൾ‌ കുറച്ചുനേരത്തേക്ക് തടസപ്പെടും, ശ്രദ്ധിക്കുക..

യോഗ്യതാ മാനദണ്ഡം:

  • അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിങ് & കമ്മ്യൂണിക്കേഷൻ): ഉദ്യോഗാർത്ഥി എംബിഎ (മാർക്കറ്റിംഗ്)/പിജിഡിഎം അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ തത്തുല്യമായ യോഗ്യത നേടിയിരിക്കണം. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം വേണം. പ്രായപരിധി 30 വയസ്.
  • ഇന്റേണൽ ഓംബുഡ്സ്മാൻ: ഉദ്യോ​ഗാർഥി ബിരുദധാരിയായിരിക്കണം. കുറഞ്ഞത് 7 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാകണം. പ്രായപരിധി 65 വയസ്.

Also Read: SBI ATM കാർഡില്ലാതെ എങ്ങനെ SBI online banking രജിസ്‌ട്രേഷൻ നടത്താം?

അപേക്ഷ ഫീസ് 

എങ്ങനെ അടയ്ക്കാം: ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് മുതലായവ വഴി അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്.

ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാർത്ഥികൾക്ക്: 750/-

SC/ ST/ PWD ഉദ്യോഗാർത്ഥികൾക്ക്: ഫീസില്ല

അപേക്ഷിക്കേണ്ട വിധം: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ജനുവരി 13 വരെ sbi.co.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

തിരഞ്ഞെടുപ്പ് പ്രക്രിയ: ഷോർട്ട്‌ലിസ്റ്റിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News