കാന്‍പൂര്‍‍: കാന്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.  ഇന്നലെയായിരുന്നു സംഭവം. ഫരീദാബാദ് സ്വദേശിയായ ഭീം സിംഗാണ് ജീവനൊടുക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മെക്കാനിക്കന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ പിഎച്ച്ഡി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ഭീം സിംഗ് ആയിരുന്നു ആതമഹത്യ ചെയ്തത്. മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


ആത്മഹത്യ ചെയ്യാനുള്ള കാരണമെന്തെന്ന് വ്യക്തമല്ലെന്നും, ഒരു കത്ത് കണ്ടെടുത്തിട്ടുള്ളത്‌ പരിശോധിക്കാനായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിരിക്കുകയാണെന്നും ഐഐടി കാന്‍പൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.