ന്യൂഡല്‍ഹി: രാജ്യത്ത്  കൊറോണ വൈറസ് വ്യപിക്കുന്നതോടൊപ്പം ആരോഗ്യാ പ്രവര്‍ത്തകര്‍ കൂടി വൈറസിന്‍റെ പിടിയിലാകുന്നത്  ആശങ്കാജനകമാണ്  എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ....


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യപ്രവര്‍ത്തകരുടെ രോഗബാധ ആശങ്കാജനകമാണ് എന്നും lock down 2 ആഴ്ച കൂടി നീട്ടണമെന്നും  IMA നിര്‍ദ്ദേശിച്ചു.   അഥവാ  lock down ഇളവുകള്‍  പ്രഖ്യാപിക്കുന്നെങ്കില്‍  ഏറെ കരുതലോടെ വേണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.


കൂടാതെ, ഇന്ത്യയില്‍ എത്തിച്ചേരുന്ന പ്രവാസികളെ വീടുകളില്‍ വിടരുതെന്നും ഐ.എം.എ ആവശ്യപ്പെട്ടു. 
 
അതേസമയം, സംസ്ഥാനങ്ങളിലെ  lock down സ്ഥിതിഗതികള്‍  വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നതിനും  മുന്നോടിയായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിച്ചിരുന്നു. 


വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ചില മുഖ്യമന്ത്രിമാര്‍ lock down നീട്ടണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. അതേസമയം കോവിഡിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നീണ്ട യുദ്ധമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഒപ്പം കോവിഡുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തു.