ന്യൂഡല്‍ഹി:ഇന്ത്യ പാക്കിസ്ഥാന് വളരെ വ്യക്തമായ സന്ദേശമാണ് പാകിസ്ഥാന്‍ അധിനിവേശ കശ്മീരിന്റെ കാര്യത്തില്‍ നല്‍കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്(ഐഎംഡി) പുറപ്പെടുവിച്ച വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയുടെ ദൈനം ദിന പ്രവചനത്തില്‍ ജമ്മു കശ്മീര്‍,ലഡാക്ക്,
ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍,മുസാഫറാബാദ് എന്നിങ്ങനെ പരാമര്‍ശിക്കാന്‍ തുടങ്ങി,


ഗില്‍ജിത് ബാള്‍ട്ടിസ്ഥാനും‍,മുസാഫറാബാദും പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരിലാണ്,


നേരത്തെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഫെഡറല്‍ സര്‍ക്കാരിന് പാക്കിസ്ഥാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് വിദേശ കാര്യ മന്ത്രാലയം ഇന്ത്യയുടെ എതിര്‍പ്പ് പാകിസ്ഥാനെ അറിയിക്കുകയും ചെയ്തു.


ഏപ്രില്‍ 30 ന് ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും പ്രവിശ്യാ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനും പാക്കിസ്ഥാന്‍ ഭരണകൂടം 
നല്‍കിയ അപേക്ഷ പാകിസ്ഥാന്‍ സുപ്രീം കോടതി അനുവദിക്കുകയായിരുന്നു.


ഇതിനെ തുടര്‍ന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയ ഇന്ത്യ ഇപ്പോള്‍ പാകിസ്ഥാന് വ്യക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്.


പേരുമാറ്റം ജമ്മു കശ്മീരും ലഡാക്കും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ ആയതിന്റെ പശ്ചാത്തലത്തില്‍ ഉള്ളതല്ല എന്നാണ് വിവരം,


ഗില്‍ജിത് ബാള്‍ട്ടിസ്ഥാനും മുസഫറാബാദും ഇന്ത്യയുടെ തന്നെ ഭാഗമാണ് എന്ന് ഐഎംഡി ദൈനം ദിന പ്രവചനത്തില്‍ 
ഉള്‍പെടുത്തി കൊണ്ട് വ്യക്തമായ സന്ദേശമാണ് പാകിസ്ഥാന് നല്‍കുന്നത്.