New Delhi: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച നിര്‍ണ്ണായക വിവരം പങ്കുവച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം (Citizenship Amendment Act (CAA) നടപ്പാക്കാൻ നരേന്ദ്ര മോദി സർക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Haldwani Violence Update: ഹൽദ്വാനി അക്രമസംഭവം, കലാപകാരികൾക്കെതിരെ NSA നടപടികള്‍ 


"സിഎഎ എന്നത് രാജ്യത്തിന്‍റെ ഒരു നിയമമാണ്, അത് തീർച്ചയായും വിജ്ഞാപനം ചെയ്യും. ലോക്‌സഭാ  തിരഞ്ഞെടുപ്പിന് മുന്‍പ് ഇത് അറിയിക്കും. സിഎഎ ഉടന്‍തന്നെ നടപ്പാക്കും, അതിനെ ചുറ്റിപ്പറ്റി ആശയക്കുഴപ്പത്തിനുള്ള സാഹചര്യം ഇല്ല," ന്യൂഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ ഷാ പറഞ്ഞു. 2024 മെയ് മാസത്തിന് മുന്‍പ് CAA നടപ്പിലാക്കുമെന്ന വ്യക്തമായ സൂചനയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയിരിയ്ക്കുന്നത്.


Also Read:   Latest SBI FD Rates 2024: എസ്ബിഐയില്‍ സ്ഥിര നിക്ഷേപം നടത്തിയാല്‍ റിട്ടേൺ എത്ര ലഭിക്കും?


രാജ്യ തലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം, സിഎഎയ്ക്കെതിരെ പ്രതിഷേധം നടന്ന സ്ഥലങ്ങളിൽ ഡൽഹി പോലീസ് ഇതിനകം തന്നെ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട് എന്നും വിഷയത്തിൽ സംസാരിക്കവേ ആഭ്യന്തര മന്ത്രി ഷാ പറഞ്ഞു, സിഎഎ ആദ്യം വാഗ്ദാനം ചെയ്തത് കോൺഗ്രസ് സർക്കാരാണ്, രാജ്യം വിഭജിക്കപ്പെടുകയും ആ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുകയും ചെയ്തപ്പോൾ, അഭയാർഥികൾക്ക് ഇന്ത്യയിലേക്ക് സ്വാഗതം എന്നും അവർക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്നും കോൺഗ്രസ് ഉറപ്പുനൽകിയിരുന്നു. ഇപ്പോൾ അവർ പിന്മാറുകയാണ്, ഷാ പറഞ്ഞു.


പൗരത്വം നൽകാനാണ് സിഎഎ കൊണ്ടുവരുന്നത്  എന്നും ആരുടേയും പൗരത്വം എടുത്തുകളയാനല്ലെന്നും അദ്ദേഹം പറഞ്ഞു. "നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് നമ്മുടെ മുസ്ലീം സമുദായം പ്രകോപിതരാണ്. നിയമത്തിൽ വ്യവസ്ഥകളില്ലാത്തതിനാൽ സിഎഎയ്ക്ക് ആരുടേയും പൗരത്വം കവർന്നെടുക്കാനാവില്ല. ബംഗ്ലാദേശിലും പാക്കിസ്ഥാനിലും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ സമുദായത്തിലെ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതാണ് സിഎഎ," അദ്ദേഹം പറഞ്ഞു. 


നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച സിഎഎ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഡിസംബർ 31, 2014 ന് മുന്‍പ് കുടിയേറിയ ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, ബുദ്ധമതക്കാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിവരുൾപ്പെടെ പീഡിപ്പിക്കപ്പെടുന്ന അമുസ്ലീം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനാണ് ലക്ഷ്യമിടുന്നത്. 


2019 ഡിസംബറിൽ പാർലമെന്‍റ്  സിഎഎ പാസാക്കിയതിനും തുടർന്നുള്ള രാഷ്ട്രപതിയുടെ അംഗീകാരത്തിനും ശേഷം, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കാര്യമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..