Latest SBI FD Rates 2024: എസ്ബിഐയില്‍ സ്ഥിര നിക്ഷേപം നടത്തിയാല്‍ റിട്ടേൺ എത്ര ലഭിക്കും?

ഒരു നിശ്ചിത സമയത്തിനുള്ളിൽ നിറവേറ്റേണ്ട സാമ്പത്തിക ലക്ഷ്യങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ, അതിന് സ്ഥിര നിക്ഷേപം ഏറ്റവും അനുയോജ്യമായ പദ്ധതിയാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 10, 2024, 02:07 PM IST
  • സ്ഥിര നിക്ഷേപം നടത്താന്‍ പ്ലാന്‍ ചെയ്യുന്ന അവസരത്തില്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പണത്തിന്‍റെ സുരക്ഷ, അധിക വരുമാനം, സാമ്പത്തിക നേട്ടം എന്നിവ കണക്കിലെടുത്താണ് നിക്ഷേപം നടത്തേണ്ടത്
Latest SBI FD Rates 2024: എസ്ബിഐയില്‍ സ്ഥിര നിക്ഷേപം നടത്തിയാല്‍ റിട്ടേൺ എത്ര ലഭിക്കും?

Latest SBI FD Rates 2024: ഇന്ന് പണ നിക്ഷേപത്തിന് ആളുകള്‍ ഏറ്റവുമധികം തിരഞ്ഞെടുക്കുന്നത് സ്ഥിര നിക്ഷേപങ്ങളെയാണ്. കാരണം താന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണം സുരക്ഷിതമായിരിക്കണം, ആഗ്രഹിക്കുന്ന ലാഭം നല്‍കണം എന്നും നിക്ഷേപകന്‍ ആഗ്രഹിക്കുന്നു. ഇത് ഒരു വ്യക്തി പണം ഏഇതു തരത്തില്‍ നിക്ഷേപിക്കണം എന്നതിനെ സ്വാധീനിക്കുന്നു. 

Also Read:  Weekly Horoscope February 12-18, 2024: സന്തോഷം നിറഞ്ഞ 7 ദിവസങ്ങള്‍, ഈ രാശിക്കാര്‍ക്ക് സുവർണ്ണാവസരങ്ങൾ!! വാരഫലം അറിയാം 
   
ഒരു നിശ്ചിത സമയത്തിനുള്ളിൽ നിറവേറ്റേണ്ട സാമ്പത്തിക ലക്ഷ്യങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ സ്ഥിര നിക്ഷേപം ഏറ്റവും അനുയോജ്യമായ പദ്ധതിയാണ്. കാരണം അവ സുരക്ഷിതത്വവും സ്ഥിരമായ വരുമാനവും നൽകുന്നതുമാണ്. ക്രമരഹിതമായ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ ബാധിക്കാത്ത ഒരു സ്ഥിരവരുമാന ഉപാധിയാണ് സ്ഥിരനിക്ഷേപം.

Alo Read:  NEET UG 2024: നീറ്റ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു, ഫീസ്‌, യോഗ്യത, അവസാന തിയതി അറിയാം  

സ്ഥിര നിക്ഷേപം നടത്താന്‍ പ്ലാന്‍ ചെയ്യുന്ന അവസരത്തില്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതായത്, പണത്തിന്‍റെ സുരക്ഷ, അധിക വരുമാനം, സാമ്പത്തിക നേട്ടം എന്നിവ  കണക്കിലെടുത്താണ് നിക്ഷേപം നടത്തേണ്ടത്. 

ഇന്ന് കൂടുതല്‍ ആളുകളും സ്ഥിര നിക്ഷേപത്തിന് രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI യെ ആണ് ആശ്രയിക്കുന്നത്. അതിനാല്‍ SBI ഇപ്പോള്‍ നിരവധി സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് അറിയാം...  

2023 ഡിസംബർ 27 മുതൽ 2 കോടി രൂപയിൽ താഴെയാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) സ്ഥിര നിക്ഷേപങ്ങൾക്ക് നിങ്ങൾക്ക് ലഭിക്കാവുന്ന പലിശ നിരക്കുകൾ അറിയാം... 

ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് (7 ദിവസം മുതൽ 45 ദിവസം വരെ), സാധാരണക്കാർക്ക് 3.5 ശതമാനവും മുതിർന്ന പൗരന്മാർക്ക് 4 ശതമാനവുമാണ് പലിശ നിരക്ക്.

ഇടത്തരം നിക്ഷേപങ്ങൾക്ക് (46 ദിവസം മുതൽ 179 ദിവസം വരെ), സാധാരണക്കാർക്ക് 4.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 5.25 ശതമാനവുമാണ് പലിശ നിരക്ക്.

കുറച്ച് ദൈർഘ്യമേറിയ കാലയളവിലേക്ക് (180 ദിവസം മുതൽ 210 ദിവസം വരെ), സാധാരണക്കാർക്ക് 5.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനവുമാണ് പലിശ നിരക്ക്.

നിങ്ങൾ ഏകദേശം ഒരു വർഷത്തേക്ക് പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പലിശ നിരക്ക് സാധാരണക്കാർക്ക് 6 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.5 ശതമാനവുമാണ്.

1 വർഷം മുതൽ 2 വർഷം വരെ, സാധാരണക്കാർക്ക് 6.8 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.3 ശതമാനവുമാണ് പലിശ നിരക്ക്.

2 വർഷം മുതൽ 3 വർഷം വരെ, സാധാരണക്കാർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവുമാണ് പലിശ നിരക്ക്.

3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെ, സാധാരണക്കാർക്ക് 6.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനവുമാണ് പലിശ നിരക്ക്.

ദീർഘകാല നിക്ഷേപങ്ങൾക്ക് (5 വർഷം മുതൽ 10 വർഷം വരെ), സാധാരണക്കാർക്ക് 6.5 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവുമാണ് പലിശ നിരക്ക്.

400 ദിവസത്തേക്ക് അമൃത് കലഷ് എന്ന പേരിൽ ഒരു പ്രത്യേക സ്കീമുമുണ്ട്, അവിടെ സാധാരണക്കാർക്ക് 7.1 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനവുമാണ് പലിശ.

കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News