അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്യുന്നത്  ജീവ്യപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി ഗുജറാത്തിൽ നിയമഭേദഗതി.  ഗോ സംരക്ഷണ നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തി. പശുവിനെ ഇറച്ചിക്കായി വിൽക്കുന്നതും കയറ്റുമതിചെയ്യുന്നതും പൂർണമായും നിരോധിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

1954 ലെ മൃഗസംരക്ഷണ നിയമം 2011ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഭേദഗതി ചെയ്താണ് പശുവിനെ അറുക്കുന്നത് ഏഴുവർഷം തടവു ലഭിക്കുന്ന കുറ്റമാക്കിയും ഇറച്ചിക്കായി പശുവിനെ കടത്തുന്നത് കുറ്റകരമാക്കിയും നിയമം കൊണ്ടുവന്നത്.


പുതിയ നിയമ പ്രകാരം കുറ്റം ചെയ്യുന്നവർക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും മൃഗങ്ങളെ കടത്താനുപയോഗിച്ച വാഹനങ്ങൾ എന്നേക്കുമായി പിടിച്ചെടുക്കുകയും ചെയ്യും.