New Delhi : മുൻ എൻഎസ്ഇ ഡയറക്ടർ ചിത്ര രാമകൃഷ്‌ണന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ഇതിനോടൊപ്പം തന്നെ ഗ്രൂപ്പ് ഓഫീസർ ആനന്ദ് സുബ്രഹ്മണ്യത്തിന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചയോടെയാണ് ആദായ നികുതി വകുപ്പ് പരിശോധനയ്ക്കായി ഇരുവരുടെയും വീടുകളിൽ എത്തിയത്. 2013 - 2016 കാലഘട്ടത്തിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായിരുന്നു ചിത്ര രാമകൃഷ്‌ണ.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യക്തിപരമായ കാരണങ്ങൾ മൂലമാണെന്ന് അറിയിച്ച് കൊണ്ടാണ് ചിത്ര രാമകൃഷ്‌ണ എൻഎസ്ഇ ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജി വെച്ചത്. എൻഎസ്ഇയെ സംബന്ധിച്ച നിർണായകമായ ചില വിവരങ്ങൾ ചിത്ര രാമകൃഷ്‌ണ ഒരു ഹിമാലയൻ സന്യാസിക്ക് കൈമാറിയതായി സെബി കണ്ടെത്തിയിരുന്നു. എൻഎസ്ഇയുടെ സാമ്പത്തിക രൂപരേഖ, ലാഭവിഹിത സാധ്യത ഉൾപ്പടെയുള്ള വിവരങ്ങൾ പങ്ക് വെച്ചതായിയാണ് കണ്ടെത്തിയത്.


ALSO READ: UP Eection 2022: അധികാരത്തിലെത്തിയാല്‍ ലഖിംപൂര്‍ ഖേരി കൊലപാതകത്തിന് കാരണക്കാരായവരും അവരെ സംരക്ഷിക്കുന്നവരും ജയിലില്‍, അഖിലേഷ് യാദവ്


ഇത് കൂടാതെ എൻഎസ്ഇയുടെ പ്രവർത്തന വിവരങ്ങളും, ജീവനക്കാരുടെ പ്രകടനത്തെ കുറിച്ചും സന്യാസിയോട് സംസാരിച്ചതായി സെബിയുടെ റിപ്പോർട്ടിൽ പറയുന്നു. ഈ വിഷയത്തിൽ ചിത്ര രാമകൃഷ്‌ണയെ ചോദ്യം ചെയ്‌തെങ്കിലും അജ്ഞാതനായ സന്ന്യാസി ആരാണെന്ന് വെളിപ്പെടുത്താൻ ചിത്ര രാമ കൃഷ്‌ണ തയ്യാറായില്ല. ഇത് ആത്മീയ ശക്തിയാണെന്നാണ് ചിത്ര രാമകൃഷ്‌ണ പറയുന്നത്.


ALSO READ: രവിദാസ് ജയന്തിയിൽ ചെരുപ്പുകുത്തിയുടെ ചെരുപ്പ് പോളിഷ് ചെയ്ത് BJP MP


ഈ സന്യാസിയുടേ നിർദ്ദേശമനുസരിച്ച് ക്യാപിറ്റൽ മാർക്കറ്റിൽ യാതൊരു പ്രവൃത്തി പരിചയവും ഇല്ലാതിരുന്ന ഒരാളെ ചിത്ര രാമകൃഷ്‌ണ മിഡ് ലെവൽ എക്സിക്യുട്ടീവായി ജോലി നൽകിയെന്ന് സെബിയുടെ കുറ്റപത്രത്തിൽ പറയുന്നുണ്ട്. കൂടാതെ ആനന്ദ് സുബ്രമണ്യത്തിന് യാതൊരു വിധ ജോലിയിലെ പ്രകടനങ്ങൾ വിലയിരുത്താതെ ഏകപക്ഷീയവും ആനുപാതികമല്ലാത്തതുമായ ശമ്പള വർധന നൽകിയതായി സെബി കണ്ടെത്തി.


ALSO READ: UP Elections 2022: യുപിയില്‍ വോട്ടർമാരെ ഭീഷണിപ്പെടുത്തിയ BJP എംഎൽഎയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്


  ചിത്ര രാമകൃഷ്‌ണൻ ലീവ് എൻക്യാഷ്മെന്റായി നൽകിയ 1.54 കോടി രൂപയ്ക്കു, ബോണസായി 2.83 കോടി രൂപയും കണ്ട്കെട്ടാൻ സെബി എൻഎസ്ഇക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത് കൂടാതെ ചിത്ര രാമകൃഷ്‌ണന് മൂന്ന് കോടി രൂപ പിഴയിനത്തിൽ സെബി ചുമത്തി.    എന്‍എസ്ഇയ്ക്കും സുബ്രമണ്യത്തിനും രണ്ടുകോടി വീതവും മുന്‍ എംഡിയും സിഇഒയുമായ രവി നരേന്‍, ചീഫ് റെഗുലേറ്ററി ഓഫീസറായ വി.ആര്‍ നരസിംഹം എന്നിവർക്ക് ആറു ലക്ഷം രൂപയും സെബി പിഴ ചുമത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.