Income tax portal issue: ഇൻഫോസിസ് സിഇഒ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കേന്ദ്രസർക്കാർ
പോർട്ടൽ പ്രവർത്തനം ആരംഭിച്ച് രണ്ട് മാസം പിന്നിട്ടിട്ടും തകരാറുകൾ പരിഹരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സലീൽ പരേഖിനോട് നാളെ ഹാരജാകാൻ ആവശ്യപ്പെട്ടത്
ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള വെബ് പോർട്ടലിലെ (Web portal) തകരാർ പരിഹരിക്കാത്തതുമായി ബന്ധപ്പെട്ട് ഇൻഫോസിസ് എംഡിയും സിഇഒയുമായ സലീൽ പരേഖിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കേന്ദ്ര സർക്കാർ. പോർട്ടൽ പ്രവർത്തനം ആരംഭിച്ച് രണ്ട് മാസം പിന്നിട്ടിട്ടും തകരാറുകൾ പരിഹരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സലീൽ പരേഖിനോട് (Salil Parekh) നാളെ ഹാരജാകാൻ ധനമന്ത്രി നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടത്.
പോർട്ടൽ പ്രവർത്തനമാരംഭിച്ചതിന് ശേഷം നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പലർക്കും പ്രശ്നങ്ങൾ നേരിട്ടിരുന്നു. നികുതിദായകരും ചാർട്ടേഡ് അക്കൗണ്ടന്റുകളും സെപ്റ്റംബർ 30-ന് മുമ്പായി ടാക്സ് റിട്ടേൺ സമർപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. എന്നാൽ ഇതുവരെയും പോർട്ടൽ തകരാർ പരിഹരിക്കാത്തത് കാരണം പലരും സമയപരിധിക്ക് മുമ്പായി ടാക്സ് റിട്ടേൺ സമർപ്പിക്കാൻ ബുദ്ധിമുട്ടുകയാണ്.
ALSO READ: General Insurance നിയമത്തില്‍ മാറ്റം; വിജ്ഞാപനം പുറത്തിറക്കി
ജൂൺ ഏഴിനാണ് ആദായനികുതി വകുപ്പിന്റെ www.incometax.gov.in എന്ന പോർട്ടൽ ആരംഭിച്ചത്. രാജ്യത്തെ രണ്ടാമത്തെ വലിയ വിവര സാങ്കേതിക വിദ്യാ കമ്പനിയായ ഇൻഫോസിസാണ് (Infosys) പോർട്ടലിന്റെ സേവനദാതാവ്. ലോഗിൻ ചെയ്യാനുള്ള പ്രയാസം, ആധാർ മൂല്യ നിർണയം ചെയ്യാനുള്ള പ്രയാസം, ഒടിപി ജനറേറ്റ് ചെയ്യാൻ സാധിക്കാത്തത് തുടങ്ങിയവയാണ് പോർട്ടലിന്റെ പ്രശ്നങ്ങൾ.
ഇതുമായി ബന്ധപ്പെട്ട് പല പരാതികളും സമൂഹ മാധ്യമങ്ങളിലടക്കം ഉയർന്നു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ യോഗം വിളിച്ചു ചേർത്ത് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദീകരണം നൽകണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...