ന്യൂഡൽഹി: ജനറൽ ഇൻഷുറൻസ് നിയമത്തിൽ മാറ്റം വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഇനിമുതല്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍ താഴെയാകാം. ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് (Nationalization) നിയമത്തിലെ 10 ബി വകുപ്പ് ഒഴിവാക്കിയതാണ് ഭേദഗതിയിലെ പ്രധാനമാറ്റം.
നിയമ ഭേദഗതി സ്വകാര്യവത്കരണത്തിനല്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. എന്നാല്‍, കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ സ്വകാര്യവത്കരണ നടപടികളുടെ ഭാഗമായാണ് നിയമ ഭേദഗതി എന്നാണ് വിലയിരുത്തുന്നത്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റ് അവതരണത്തിലാണ് ഒരു പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.
ALSO READ: Ola Electric Scooter: ഇലക്ട്രിക് വിപ്ലവുമായി ഒല ഇ-സ്‌കൂട്ടർ; രണ്ട് മോഡലുകൾ, 181 കി.മീ റേഞ്ച്
ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികള്‍ വിപണിയില്‍ കൂടുതല്‍ ധനസമാഹരണം നടത്തുകയും പുതിയ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, പൊതുമേഖല കമ്പനികള്‍ക്ക് വിഭവശേഷി കുറവായതിനാല്‍ പിന്നോക്കം പോകുന്ന പ്രവണതയുള്ളതായും അതില്‍ മാറ്റം വരുത്താൻ ലക്ഷ്യമിട്ടാണ് നടപടിയെന്നുമാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...