New Delhi : രാജ്യം 75-ാം സ്വാതന്ത്ര്യദിനം (75th Independence Day) ആഘോഷിക്കുമ്പോൾ പുതുതലമുറയ്ക്ക് ആശ്വാസവുമായി 100 ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി (Gati Sakthi Project) പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). അടിസ്ഥാന സൗകര്യങ്ങളിലെ വികസനങ്ങളെ മുൻനിർത്തിയാണ് സ്വാതന്ത്ര്യദിന ചെങ്കോട്ടയിലെ പ്രസംഗ വേളയിൽ പ്രധാനമന്ത്രി ഗതിശക്തി പദ്ധതി പ്രഖ്യാപിക്കുന്നത്. ഗതിശക്തിയിലൂടെ യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങളും വ്യാവസായിക മേഖലയിലെ ഉത്പാദന വർധനവുമാണ് ലക്ഷ്യം വെക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"ഉടൻ വരാൻ പോകുന്ന തലമുറയ്ക്കായി അടിസ്ഥാന സൗകര്യ വികസനം, ആധുനികമായ ലോകോത്തര നിര്‍മാണങ്ങള്‍, എന്നിവയ്ക്കായി നമ്മള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണം" എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി 100 ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനം പ്രസംഗത്തിലൂടെ പ്രഖ്യാപിച്ചത്.


ALSO READ : Independence Day 2021 : 75 മത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി


ഈ പദ്ധതിയിലൂടെ നിരവധി യുവക്കൾക്കാണ് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്ന് പ്രധാനമന്ത്രി അറിയിച്ചു. അതോടൊപ്പം വ്യാവസായിക മേഖലയിലെ ഉത്പാദനം വർധിപ്പിക്കമെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു.


ALSO READ : Independence Day 2021: സ്വാതന്ത്ര്യദിനത്തില്‍ വീണ്ടും ചര്‍ച്ചയായി പ്രധാനമന്ത്രിയുടെ തലപ്പാവ് (Turban), മുന്‍ വര്‍ഷങ്ങളിലെ PM Modi യുടെ Independence Day Look, ചിത്രങ്ങള്‍ കാണാം...


സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് പ്രധനമന്ത്രി ഗതിശക്തി പ്രഖ്യാപിച്ചു. ഒന്നരമണിക്കൂർ നീണ്ട് നിന്ന നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ ഇന്ത്യയുടെ ഒളിമ്പിക്സ് പങ്കെടുത്ത് എടുത്ത കായിക താരങ്ങൾക്കും കോവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യ പ്രവർത്തകർക്കും അഭിവാദ്യം അർപ്പിച്ചിരുന്നു. 


ALSO READ : Independence Day 2021 : 75 മത് സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന് പ്രധാന മന്ത്രി


രാജ്യത്തെ ചെറുകിട കര്‍ഷകരുടെ കൂട്ടായ ശക്തി വരും വര്‍ഷങ്ങളില്‍  വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അവര്‍ക്കായി പുതിയ സൗകര്യങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവര്‍ കര്‍ഷകര്‍ രാജ്യത്തിന്റെ അഭിമാനമായി മാറട്ടെ എന്നതാണ് നമ്മുടെ മന്ത്രം. ഇത് നമ്മുടെ സ്വപ്നമാണെന്ന് അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.