Independence Day 2022: 167 വർഷം പഴക്കമുള്ള നീരാവി എന്‍ജിന്‍ ഇന്ന് വീണ്ടും ഓടും...!!
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പൂര്‍ത്തിയാകുന്ന അവസരം അവിസ്മരണീയമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയും രംഗത്ത്.
Independence Day 2022: രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പൂര്‍ത്തിയാകുന്ന അവസരം അവിസ്മരണീയമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയും രംഗത്ത്.
ഇന്ത്യൻ റെയിൽവേ കാത്തുസൂക്ഷിക്കുന്ന 167 വർഷം പഴക്കമുള്ള നീരാവി എന്‍ജിന്‍ ഇന്ന് ആഘോഷത്തില്‍ പങ്കെടുക്കും. മുതുമുത്തച്ഛനായ ഈ നീരാവി എന്‍ജിന്‍ വീണ്ടും പൈതൃക ഓട്ടം നടത്തും.
രാജ്യത്തെ ഏറ്റവും പഴക്കമുള്ള സ്റ്റീം ലോക്കോമോട്ടീവ്-EIR-21 എന്‍ജിന്‍ ആഗസ്റ്റ് 15 ന് ചെന്നൈ എഗ്മോറിൽ നിന്നാണ് ഓടുക. ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം), ചെന്നൈ, ദക്ഷിണ റെയിൽവേയുടെ ട്വീറ്റിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിയ്ക്കുന്നത്. നീരാവി എന്‍ജിന്‍റെ വിസില്‍ നിങ്ങളെ പഴയ കാലഘട്ടത്തിന്‍റെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും, ഡിആർഎം ചെന്നൈ കുറിച്ചു.
2010 ഓഗസ്റ്റ് 15 നാണ് ആദ്യമായി EIR-21 എന്‍ജിന്‍ ആദ്യമായി ഹെറിറ്റേജ് റൺ നടത്തിയത്.
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആവഡി വരെ രണ്ട് കോച്ചുകളോടെയായിരുന്നു ആദ്യ ഹെറിറ്റേജ് റൺ.
ചരിത്ര പ്രാധാന്യമുള്ള എക്സ്പ്രസ് EIR 21 ലോക്കോമോട്ടീവ് എന്‍ജിന്‍ 1855 ലാണ് ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. 1909 ലാണ് ഈ എന്‍ജിന്‍ സര്‍വീസ് അവസാനിപ്പിക്കുന്നത്. ശേഷം 101 വർഷത്തോളം ബീഹാറിലെ ജമാൽപൂർ വര്‍ക്ക് ഷോപ്പുകളില്‍ ഇത് ഒരു പ്രദർശന വസ്തുവായി സൂക്ഷിച്ചിരുന്നു.
2010-ൽ പെരമ്പൂർ ലോക്കോ വർക്ക്സ് എഞ്ചിൻ പുനരുജ്ജീവിപ്പിച്ചു. ഇതിന് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയും മെക്കാനിക്കൽ ഹാൻഡ് ബ്രേക്കും കൂടാതെ ട്വിൻ എയർ ബ്രേക്കുമുണ്ട്. ബ്രേക്കിംഗ് സിസ്റ്റം, വാട്ടർ പമ്പ്, ട്രെയിൻ ലൈറ്റിംഗ് എന്നിവ കോച്ചിൽ ഘടിപ്പിച്ചിരിക്കുന്ന ഡീസൽ ജനറേറ്റർ ഉപയോഗിച്ചാണ് ഈ എന്‍ജിന്‍ പ്രവർത്തിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...