Independence Day 2023: ഇന്ത്യ ഈ വർഷം ആഗസ്റ്റ്‌ 15 ന്  അതിന്‍റെ  76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. 1947 ആഗസ്റ്റ് 15 ന് നമ്മുടെ രാജ്യം ബ്രിട്ടീഷുകാരുടെ അടിമത്തത്തിൽ നിന്ന് മോചിതമായി. ഓരോ ഇന്ത്യക്കാരനും ഈ ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Independence Day 2023: ഇന്ത്യ ഈ വർഷം എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത്? 76 അതോ 77? എന്താണ് ഈ ആശയക്കുഴപ്പത്തിന് പിന്നില്‍ 


ലക്ഷക്കണക്കിന് ആളുകളുടെ ത്യാഗങ്ങൾക്കൊണ്ടാണ് നാം സ്വാതന്ത്ര്യം നേടിയെടുത്തത്. അതിനാല്‍ തന്നെ ആഗസ്റ്റ് 15 എന്ന് പറയുന്നത് ഓരോ ഇന്ത്യക്കാരനും ഒരു പ്രത്യേക ദിവസമാണ്.  


നമുക്കറിയാം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പല തരത്തിലാണ്  സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. അതായത്, ഉത്തരേന്ത്യയില്‍ സ്വാതന്ത്ര്യ ദിനത്തില്‍ പട്ടം പറത്തൽ വളരെ പ്രത്യേകതയുള്ളതായി മാറുന്നു. ഇത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  ഇതിന്‍റെ പിന്നിലും ഒരു ചരിത്രം ഉണ്ട്. 


Also Read:  Independence Day 2023: ഇത്തവണ സ്വാതന്ത്ര്യദിനം കുടുംബത്തോടൊപ്പം ആഘോഷിച്ചാലോ? 


അതായത്, ചരിത്രം പറയുന്നതനുസരിച്ച് 1927 മുതൽ ഇന്ത്യയില്‍ ഈ പാരമ്പര്യം തുടരുന്നു. ഇന്ത്യയിൽ 
ഇത്തരത്തിൽ പല ഉത്സവങ്ങളിലും പട്ടം പറത്താറുണ്ട്. എന്നാൽ ഓഗസ്റ്റ് 15 ന് പട്ടം പറത്തുന്ന പാരമ്പര്യം ചരിത്രപരമായി വളരെ പ്രധാനമാണ്. 


സന്ദേശങ്ങൾ എഴുതിയ പട്ടം പറത്തുന്ന പാരമ്പര്യം ഇന്ത്യയിൽ വളരെ പഴക്കമുള്ളതാണ്. 1927-ൽ സ്വാതന്ത്ര്യ സമര സേനാനികൾ ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രതിഷേധ സൂചകമായി സൈമൺ കമ്മീഷനെതിരെ ഗോ ബാക്ക് എന്നെഴുതിയ പട്ടം പറത്തി. 


പിന്നീട് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചത് ആളുകള്‍ പട്ടം പറത്തി ആഘോഷിച്ചതായി ചരിത്രം പറയുന്നു.  പിന്നീട് സ്വാതന്ത്ര്യ ദിനത്തിൽ പട്ടം പറത്തുന്നത് ഒരു പാരമ്പര്യമായി മാറി.


സ്വാതന്ത്ര്യത്തിന്‍റെയും സന്തോഷത്തിന്‍റെയും ദേശസ്നേഹത്തിന്‍റെയും പ്രകടനമായാണ് പട്ടം പറത്തലിനെ ആളുകൾ കാണുന്നത്. ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് ഡൽഹി, ലഖ്‌നൗ, മൊറാദാബാദ്, ബറേലി എന്നിവിടങ്ങളിൽ സ്വാതന്ത്ര്യദിനത്തിൽ പട്ടം പറത്തൽ വളരെ ജനപ്രിയമാണ്. പ്രത്യക്ഷത്തിൽ പട്ടങ്ങളിൽ സന്ദേശങ്ങൾ എഴുതുന്ന പ്രവണത ഇന്നും കുറഞ്ഞിട്ടില്ല.


ഈ പ്രത്യേക ഉത്സവങ്ങളിലും പട്ടം പറത്താറുണ്ട്. നൂറ്റാണ്ടുകളായി ഈ ആചാരം തുടരുന്നു. പട്ടം പറത്തലും ഇന്ത്യൻ ഉത്സവങ്ങളുടെ ഒരു പ്രധാന ഭാഗമാണ്. ഗുജറാത്ത്, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ മകരസംക്രാന്തി ഉത്സവത്തിൽ ആളുകൾ പട്ടം പറത്തുന്നു. അതേസമയം ബംഗാളിൽ വിശ്വകർമ പൂജ, അക്ഷയതൃതീയ തുടങ്ങിയ ഉത്സവങ്ങളിൽ ഏറെ ആവേശത്തോടെയാണ് ആളുകള്‍ പട്ടം പറത്തുന്നത് 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.