Record vaccination: രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്സിനേഷൻ; 90 ലക്ഷം പേർ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രി
90 ലക്ഷം പേർ ഇന്ന് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു
ന്യൂഡൽഹി: രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്സിനേഷൻ (Record vaccination). 90 ലക്ഷം പേർ ഇന്ന് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. ജനുവരിയിൽ രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതിൽ പിന്നെ ആദ്യമായാണ് ഒരു ദിവസം ഇത്രയും ഡോസ് നല്‍കാനാകുന്നത്.
ഈ മാസം മാത്രം 15 കോടി കൊവിഡ് വാക്സിനുകളാണ് വിതരണം ചെയ്തത്. 4.05 കോടി കൊവിഡ് വാക്സിൻ ഡോസുകൾ കൂടി രാജ്യത്തുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 58.86 കോടി വാക്സിൻ ഡോസുകൾ നൽകിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
രാജ്യത്തെ ജനസംഖ്യയിൽ 50 ശതമാനം പേർക്കും ഒരു ഡോസ് കൊവിഡ് വാക്‌സിൻ (Covid vaccine) ലഭിച്ചു. ഡൽഹിയിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ ഘട്ടം ഘട്ടമായി സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ എട്ട് മുതലും ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിനും ആരംഭിക്കും.
വിദ്ഗധ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ജനുവരിയില്‍ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകള്‍ ആരംഭിച്ചിരുന്നെങ്കിലും മാർച്ചിൽ വീണ്ടും കൊവിഡ് വ്യാപിച്ചതോടെ ക്ലാസുകള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ താൽപര്യമില്ലാത്ത രക്ഷിതാക്കൾക്ക് അവരെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കാനുള്ള അവസരവും നൽകണമെന്ന് വിദഗ്ധസമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...