Opposition Against Union Budget 2024: ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യ സഖ്യം
Opposition Protest In Parliament: നിര്‍മല സീതാരാമൻ അവതരിപ്പിച്ച ബജറ്റുമായി ബന്ധപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് പ്രതിപക്ഷ സഖ്യത്തിൻ്റെ തീരുമാനം
ന്യൂഡൽഹി: മൂന്നാം മോദി സര്‍ക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ ഇന്ത്യ സഖ്യം ഇന്ന് പാര്‍ലമെന്‍റില്‍ പ്രതിഷേധം നടത്തും. പ്രധാന കവാടത്തിലും ഇരുസഭകളിലും സഖ്യം ഇന്ന് പ്രതിഷേധമറിയിക്കും. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് ബജറ്റിൽ വിവേചനം കാണിച്ചുവെന്നാണ് ഇവർ വാദിക്കുന്നത്.
Also Read: കേന്ദ്ര ബജറ്റ് ജനങ്ങളോടുള്ള വെല്ലുവിളി; പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി
അതുകൊണ്ടുതന്നെ നിര്‍മല സീതാരാമൻ അവതരിപ്പിച്ച ബജറ്റുമായി ബന്ധപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് പ്രതിപക്ഷ സഖ്യത്തിൻ്റെ തീരുമാനം. മാത്രമല്ല ബജറ്റ് വിവേചനപരം എന്നാരോപിച്ച് നിതി ആയോഗ് യോഗം കോണ്‍ഗ്രസ് ബഹിഷ്ക്കരിക്കുമെന്നും റിപ്പോർട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല.
Also Read: രാശിപ്രകാരം ഇന്നത്തെ ദിവസം ഓരോരുത്തർക്കും എങ്ങനെ? അറിയാം
27 ന് ചേരുന്ന നീതി ആയോഗ് യോഗം ബഹിഷ്ക്കരിക്കണമെന്ന് സഖ്യകക്ഷികളോടും കോൺഗ്രസ് നേതൃത്വം അഭ്യര്‍ത്ഥിച്ചതായാണ് വിവരം. ബജറ്റിൽ സംസ്ഥാനങ്ങളോട് കാട്ടിയ കടുത്ത വിവേചനത്തിനെതിരെയാണ് ഈ നീക്കം. ഡിഎംകെയും യോഗത്തിൽ നിന്നും വിട്ടുനിൽക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
Also Read: വ്യാപക ക്രമക്കേട് നടന്നിട്ടില്ല; നീറ്റ് പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി
ഇതിനിടെ ഈ ആരോപണം തള്ളി ധനമന്ത്രി രംഗത്ത് വന്നിരുന്നു. കേന്ദ്ര പദ്ധതികളുടെ പ്രയോജനം എല്ലാ സംസ്ഥാനങ്ങൾക്കും കിട്ടുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് കസേര കാക്കാനുള്ളതാണെന്ന് (കുർസി ബച്ചാവോ ബജറ്റ് ') പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക കോപ്പിയിടച്ചാണ് ബജറ്റ് തയ്യാറാക്കിയതെന്നും രാഹുല്‍ ഇന്നലെ പറഞ്ഞിരുന്നു.
ബജറ്റിലുടനീളം ബിഹാറിനും, ആന്ധ്രക്കുമുള്ള പ്രഖ്യാപനങ്ങളായിരുന്നു കേട്ടത്. പ്രത്യേക പദവി ആവശ്യപ്പെട്ട നിതീഷ് കുമാറിനെയും, ചന്ദ്രബാബു നായിഡുവിനെയും വികസന പാക്കേജിലൂടെ തൃപ്തിപ്പെടുത്താന്‍ നിര്‍മ്മല സീതാരാമന്‍ ശ്രമിച്ചുവെന്നും പറയാം. പട്ന, പുരുണിയ, ബക്സര്‍ ഭാഗല്‍പൂര്‍ എക്‌സ്‌പ്രസ് വേകളുടെ വികസനത്തിന് 26,000 കോടി രൂപയാണ് പ്രഖ്യാപിച്ചത്.
Also Read: ബജറ്റിൽ വൻ പ്രഖ്യാപനം, ആദായ നികുതിദായകർക്ക് നേട്ടം; മൂന്ന് ലക്ഷം രൂപ വരെ നികുതിയില്ല
ബജറ്റിൽ സംസ്ഥാനത്തിന് ശൂന്യമായ പാത്രമാണ് ലഭിച്ചതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. ബജറ്റിന് മുമ്പുള്ള ചർച്ചകൾക്കിടെ ധനമന്ത്രിയെ കാണാൻ കർണാടക പ്രതിനിധി സംഘത്തെ അയച്ചതായും 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത 5,400 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ബജറ്റിൽ അത് വകയിരുത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേന്ദ്രത്തിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കുന്ന സംസ്ഥാനങ്ങൾ ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളെയും ധനമന്ത്രി സീതാരാമൻ ബജറ്റിൽ മറന്നെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.