ഇന്ത്യ-ചൈന സംഘര്‍ഷം;അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം;കരസേനാ മേധാവി പ്രതിരോധ മന്ത്രിയെ കണ്ടു!
ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ യുദ്ധ സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ന്യൂഡല്‍ഹി/ലഡാക്ക്: ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ യുദ്ധ സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ഇരു രാജ്യങ്ങളും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.അതേസമയം സംഘര്‍ഷത്തിന് അയവ് വരുത്താന്‍ ഉദ്യോഗസ്ഥ-നയതന്ത്ര തല ചര്‍ച്ചകള്‍ തുടരുകയാണ്.
വെള്ളിയാഴ്ച ഇന്ത്യ ലഡാക്കില്‍ കര,വ്യോമ സേനകളുടെ സംയുക്ത സെനാഭ്യാസം നടത്തിയിരുന്നു.
ചൈനയും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
അടിയന്തര ഘട്ടത്തില്‍ അതിര്‍ത്തി മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യ സെനാഭ്യാസം നടത്തിയത്.
ഇന്ത്യ പരിശീലന പരിപാടികളുടെ ഭാഗമായി അപ്പാച്ചി ഹെലികോപ്ട്ടറുകളും സുഖോയ് വിമാനങ്ങളും ടാങ്കുകളും ഒക്കെ പരിശീലന പരിപാടിയുടെ ഭാഗമായി
അണി നിരത്തുകയും ചെയ്തു.
ഇന്ത്യ കരസേനയ്ക്കൊപ്പം ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനെയും(ITBP) ഉള്‍പ്പെടുത്തി അതിര്‍ത്തിയില്‍ സേനാവിന്യാസം ശക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കില്‍ അന്തരീക്ഷം വഷളാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
നയതന്ത്ര ചര്‍ച്ച തുടരുകയാണ് എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീ വാസ്തവ പറഞ്ഞു.
എന്നാല്‍ ഗാല്‍വന്‍ താഴ്വരയില്‍ ഇരു പക്ഷവും വന്‍ തോതില്‍ സൈന്യത്തെ വിന്യസിക്കുന്നതായും അദ്ധേഹം വ്യക്തമാക്കി.
Also Read:ലഡാക്കിൽ സംയുക്ത സേനാഭ്യാസം നടത്തി കര, വ്യോമ സേനകൾ
ഡെപ്സാങ് സമതലത്തില്‍ ചൈന വന്‍ പോര്‍മുഖം തുറന്നതിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇന്ത്യയും കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.
അതിനിടെ കരസേനാ മേധാവി ജനറല്‍ എംഎം നരവനെ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി.
രണ്ട് ദിവസത്തെ ലഡാക്ക് സന്ദര്‍ശനത്തിന് ശേഷമാണ് കരസേനാ മേധാവി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിശദീകരിച്ചത്.
Also Read:രാജീവ് ഗാന്ധി ഫൗണ്ടേഷന്‍;പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി കോണ്‍ഗ്രസ് ദുരുപയോഗം ചെയ്തെന്ന് ബിജെപി
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഗല്‍വാന്‍ താഴ്വരയ്ക്കും ഹോട്സ്പ്രിങ്ങിനും പുറമേ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള കൊയുള്‍,ഫുക്ചെ,മുര്‍ഗോ,ഡെപ്സാങ്,
ദേംചുക്ക് എന്നിവിടങ്ങളിലെല്ലാം ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
രാജ്യത്തിന്‍റെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ട് വീഴ്ച്ചയും വേണ്ടെന്ന് സേനയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദി
തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സൈന്യത്തിന് നല്‍കിയിട്ടുമുണ്ട്.