ന്യുഡൽഹി: ലഡാക്കിൽ കര, വ്യോമ സേനകൾ സംയുക്ത സേനാഭ്യാസം നടത്തി. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപാചി അറ്റാക്ക് ഹെലികോപ്റ്റർ, ചരക്ക് വിമാനങ്ങൾ, ഹെവി ലിഫ്റ്റ് ഹെലികോപ്റ്റർ എന്നിവ സേനാഭ്യാസത്തിൽ പങ്കെടുത്തു.
ഇന്ത്യ-ചൈന അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനൊരു നീക്കം. അതിവേഗം കരസേനാംഗങ്ങളെയും, ടാങ്ക് അടക്കമുള്ള സന്നാഹങ്ങളെയും വിമാനമാർഗം അതിർത്തി മേഖലകളിൽ പെട്ടെന്ന് വിന്യസിക്കുന്നതിന്റെ പരിശീലനമാണ് ഇന്ന് നടന്നത്. എല്ലാ അർത്ഥത്തിലുമുള്ള മുൻകരുതലിന്റെ ഭാഗമായുള്ള ഒരു സേനാഭ്യാസമായിരുന്നു നടന്നത്.
Also read: സിബിഎസ്ഇ പരീക്ഷാ ഫലം ജൂലൈ 15 ന് പ്രസിദ്ധീകരിക്കും
കൂടാതെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അതിർത്തി മേഖലകളിൽ നിരീക്ഷണ പറക്കലും നടത്തിയിരുന്നു. ചൈനീസ് സേനാ നീക്കത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ലഭിച്ചതിനിടെയാണ് ഇന്ത്യ സേനാഭ്യാസം നടത്തിയത്. ഇതിനിടയിൽ ഏതാണ്ട് 35,000 സൈനികരെക്കൂടി ഇന്ത്യ മേഖലയിൽ എത്തിച്ചു. കൂടാതെ യുദ്ധ ടാങ്കുകളും അതിർത്തിയുടെ അടുത്തേക്ക് നീക്കി.
ഇതിനിടയിൽ കരസേനാ മേധാവി ഡൽഹിയിൽ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം കഴിഞ്ഞ ദിവസം ലഡാക്ക് സന്ദർശിച്ചിരുന്നു അതിന്റെ സ്ഥിതിഗതികൾ അറിയിക്കാനായിരുന്നു കൂടിക്കാഴ്ച.
Also read: ഗാർഹിക സുരക്ഷയ്ക്കായി പോളിസി എടുക്കാൻ പോകുകയാണെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..!
കിഴക്കൻ ലഡാക്കിൽ ഹോട് സ്പ്രിംഗ്സ്, ഗൽവാൻ, പാംഗോങ് എന്നിവയ്ക്ക് പുറമെ ഡെപ്സാങ്ങിനു സമീപവും ചൈന പടയൊരുക്കം നടത്തുന്നതായിട്ടാണ് റിപ്പോർട്ട് ലഭിക്കുന്നത്. ഇന്ത്യൻ സേനയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ലഡാക്കിൽ ഒരേസമയം പലയിടങ്ങളിൽ യുദ്ധമുഖം തുറക്കാനുള്ള തയ്യാറെടുപ്പാണ് ചൈനയുടേതെന്നാണ്.