Vaccination | രാജ്യത്ത് വാക്‌സിനേഷൻ 95 കോടി പിന്നിട്ടതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ
100 കോടി വാക്‌സിൻ വിതരണം എന്ന നാഴികക്കല്ല് ഉടൻ പിന്നിടുമെന്നും മാണ്ഡവ്യ ട്വിറ്ററിൽ കുറിച്ചു
ന്യൂഡൽഹി: രാജ്യത്ത് 95 കോടി വാക്‌സിൻ (Vaccine) വിതരണം ചെയ്തു കഴിഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യ. ഞായറാഴ്ച വരെയുള്ള കണക്കുകളാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. 100 കോടി വാക്‌സിൻ വിതരണം എന്ന നാഴികക്കല്ല് ഉടൻ പിന്നിടുമെന്നും മാണ്ഡവ്യ ട്വിറ്ററിൽ (Twitter) കുറിച്ചു.
ലോകത്തെ ഏറ്റവും വിജയകരമായ വാക്‌സിനേഷൻ ഡ്രൈവ് ദ്രുതഗതിയിൽ മുന്നോട്ട് കുതിക്കുകയാണ്. 95 കോടി ഡോസ് വാക്‌സിനാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ ഇതുവരെ വിതരണം ചെയ്തത്. ഈ സാഹചര്യത്തിൽ എല്ലാവരും കുത്തിവെപ്പ് നടത്തണമെന്നും വാക്‌സിൻ സ്വീകരിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് വാക്‌സിനേഷൻ പ്രോഗ്രാം മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...