MPox: ഇന്ത്യയിൽ എംപോക്സ് സ്ഥിരീകരിച്ചു; രോഗി ചികിത്സയിൽ, ആരോഗ്യനില തൃപ്തികരം
Mpox case reported in India: വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം സന്ദർശിച്ച് ഇന്ത്യയിൽ തിരിച്ചെത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചത്.
ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയമാണ് രാജ്യത്ത് എംപോക്സ് വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അറിയിച്ചത്. വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം സന്ദർശിച്ച് ഇന്ത്യയിൽ തിരിച്ചെത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചത്. എംപോക്സ് വൈറസിന്റെ വകഭേദമായ വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ആണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് 2022 ജൂലൈ മുതൽ 30 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ കേസ് അതിന് സമാനമാണെന്നും ലോകാരോഗ്യ സംഘടനയുടെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ഇതിന് ബാധകമല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ നിർദേശമുള്ളത് ക്ലേഡ് 1 വകഭേദത്തിനാണ്. രോഗം ബാധിച്ചയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
ALSO READ: രാജ്യത്ത് എംപോക്സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ; ആരോഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ലോകത്തിന്റെ പല ഭാഗങ്ങളിലും 2022 മുതൽ എംപോക്സ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി തീവ്രവ്യാപനം ഉണ്ടാകുന്നുണ്ട്. വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലും വൈറസ് ബാധിതരുടെ എണ്ണം വർധിച്ചിട്ടുണ്ട്. നിലവിലെ വ്യാപനത്തിന് കാരണമായിരിക്കുന്ന പുതിയ വകഭേദം ദ്രുതഗതിയിലാണ് വ്യാപിക്കുന്നത്.
ആഫ്രിക്ക ഉൾപ്പെടെ പല സ്ഥലങ്ങളിലും രോഗവ്യാപനത്തിന് പിന്നിൽ ക്ലേഡ് 1ബി എന്ന വകേഭദമാണ്. 2022 ൽ രോഗവ്യാപനത്തിന് കാരണമായത് ക്ലേഡ് 2ബി എന്ന വകേഭദമാണ്. 116 രാജ്യങ്ങളിലായി ഒരു ലക്ഷം പേരെയാണ് അന്ന് രോഗം ബാധിച്ചത്. 200 പേരാണ് എംപോക്സ് ബാധിതരായി മരിച്ചത്. ഇന്ത്യയിൽ 27 പേർക്കാണ് അന്ന് രോഗം ബാധിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. മുൻപ് രോഗവ്യാപനം ഉണ്ടായ വകഭേദത്തെ അപേക്ഷിച്ച് ക്ലേഡ് 1ബിക്ക് തീവ്രവ്യാപന ശേഷിയാണുള്ളതെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.