India COVID Update : രാജ്യത്ത് 11,903 പേർക്ക് കൂടി കോവിഡ് രോഗബാധ; 311 പേർ മരണപ്പെട്ടു
കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 14,159 പേരാണ് കോവിഡ് രോഗമുക്തി നേടിയത്.
New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,903 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid Update) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കോവിഡ് രോഗബാധയിൽ 14 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ രാജ്യത്ത് 311 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. അതേസമയം കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 14,159 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് ആകെ 3,36,97,740 പേരാണ് കോവിഡ് രോഗമുക്തി നേടി കഴിഞ്ഞത്. നിലവിലെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.22 ശതമാനമാണ്. 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും ഉയര്ന്ന നിരക്കാണിത്.
ALSO READ: India COVID Update : രാജ്യത്ത് 14,348 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; 805 മരണം
തുടർച്ചയായ 26 ദിവസങ്ങളായി രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ 20000 ത്തിന് താഴെ തന്നെ തുടരുകയാണ്. കൂടാതെ കഴിഞ്ഞ 126 ദിവങ്ങൾക്കിടയിൽ രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ 50000 ത്തിന് താഴെയാണ് തുടരുന്നത് ഇത് രാജ്യത്തിന് വൻ ആശ്വാസമാണ് നൽകുന്നത്.
ALSO READ: Covid 19 Karnataka : കർണാടകയിൽ ഒരു സ്കൂളിലെ 32 വിദ്യാർഥികൾക്ക് കോവിഡ് രോഗബാധ
രാജ്യത്തെ നിലവിലെ പ്രതിദിന കോവിഡ് രോഗമുക്തി നിരക്ക് 1.11 ശതമാനമാണ്. കൂടാതെ വീക്കിലി പോസിറ്റിവിറ്റി നിരക്ക് 1.18 ശതമാനമാണ്. അതേസമയം രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നിലവിൽ രാജ്യത്ത് 107.29 കോടി വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു. രാജ്യത്ത് കോവിഡ് പ്രതിരോധിക്കുന്നതിൽ വാക്‌സിനേഷൻ വളരെ വലിയ പങ്കാണ് വഹിക്കുന്നത്.
രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരിൽ 0.44 ശതമാനം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ത്യ ഇതുവരെ 61.12 കോടി കോവിഡ് ടെസ്റ്റുകൾ നടത്തി കഴിഞ്ഞു. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ 1,078 കോവിഡ് കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. ചില ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...