New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ 14,348 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധയിൽ 11 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതെ സമയം 805 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. ഇതിൽ 708 മരണങ്ങളും കേരളത്തിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
കേരളത്തിലെ വീക്കിലി മരണനിരക്കിൽ 53 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രേഖകളുടെ അഭാവം മൂലം മുമ്പ് കോവിഡ് മരണങ്ങളായി സ്ഥിരീകരിക്കാത്ത മരണങ്ങൾ ഇപ്പോൾ കോവിഡ് മരണങ്ങളായി സ്ഥിരീകരിച്ചതാണ് ഇപ്പോൾ മരണനിരക്ക് ഉയരാൻ കാരണം.
ALSO READ: Covid 19 Karnataka : കർണാടകയിൽ ഒരു സ്കൂളിലെ 32 വിദ്യാർഥികൾക്ക് കോവിഡ് രോഗബാധ
കേരളത്തിന്റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധ മൂലം മരിച്ചത് 56 പേർ മാത്രമാണ്. ബാക്കി 652 പേർ മുമ്പ് മരിച്ചവർ ഇപ്പോൾ കോവിഡ് മരണങ്ങളായി സ്ഥിരീകരിക്കുകയായിരുന്നു. രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 74,33,392 വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്. രാജ്യത്ത് 100 കോടിയിൽ അധികം കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു. ഇത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വളരെ വലിയൊരു നാഴിക കല്ലായിരുന്നു. രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക് 98.19 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 13,198 പേർ കോവിഡ് രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ ആകെ 3,36,27,632 പേർ കോവിഡ് രോഗമുക്തി നേടി കഴിഞ്ഞു. രാജ്യത്തെ ആകെ രോഗബാധിതരിൽ 0.47 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്, 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. നിലവിൽ ആകെ 1,61,334 പേരാണ് കോവിഡ് രോഗബാധയെ തുടർന്ൻ ചികിത്സയിൽ കഴിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...