New Delhi : കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത്‌ (India) 13,091 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കോവിഡ് രോഗബാധയിൽ 14 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 34 ദിവസങ്ങളായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധയ്‌തരുടെ എണ്ണം 20000 ത്തിൽ താഴെ തന്നെ തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 24 മണിക്കൂറിൽ 11.89 ലക്ഷം കോവിഡ് ടെസ്റ്റുകൾ  നടത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യാഴഴ്ച അറിയിച്ചു , നിലവിൽ രാജ്യത്ത് 1,38,556 പേരാണ് കോവിഡ് രോഗബാധയെ  തുടർന്ന് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 266 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കുകളാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.


ALSO READ: Covid Vaccine എടുത്തില്ലെങ്കില്‍ റേഷനും പെട്രോളും ലഭിക്കില്ല, കര്‍ശന നിര്‍ദ്ദേശവുമായി ജില്ലാ കലക്ടര്‍...!!


രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന് തന്നെ തുടരുകയാണ്. നിലവിലെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.25 ശതമാനമാണ്. 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിൽ 13,878 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് ആകെ 3,38,00,925 പേരാണ് കോവിഡ് രോഗമുക്തി  നേടിയത്.


ALSO READ: India COVID Update : രാജ്യത്ത് 11,466 പേർക്ക് കൂടി കോവിഡ് രോഗബാധ; 460 മരണം


അരുണാചൽ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിയിൽ ആകെ 5 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോട് കൂടി സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചത് 55,202 പേർക്കാണ്. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  47 ആണ്. അതേസമയം 54,875 പേർ സംസ്ഥാനത്ത് രോഗമുക്തി നേടി കഴിഞ്ഞു.


ALSO READ: Covid vaccine certificate|ഇന്ത്യയുടെ കോവി‍ഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം: ആരോഗ്യ മന്ത്രാലയം


രാജ്യത്തെ നിലവിലെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.10 ശതമാനമാണ്. കഴിഞ്ഞ 38 ദിവസങ്ങളായി പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിൽ താഴെയാണ്. അതേസമയം വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.18 ശതമാനമാണ്. കഴിഞ്ഞ 48 ദിവസങ്ങളായി വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 2 ശതമാനത്തിൽ താഴെയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.