India COVID Update : രാജ്യത്ത് 15,981 പേർക്ക് കൂടി കോവിഡ് രോഗബാധ; 17,861 പേർ രോഗമുക്തി നേടി
കഴിഞ്ഞ 24 മണിക്കൂറുകളിൽ രോഗബാധയെ തുടർന്ന് 166 പേർ മരണപ്പെടുകയും ചെയ്തു.
New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറുകളിൽ 15,981 പേർക്ക് കൂടി രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധയിൽ 5.7 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് 16,862 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറുകളിൽ രോഗബാധയെ തുടർന്ന് 166 പേർ മരണപ്പെടുകയും ചെയ്തു.
രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 3,40,53,573 പേർക്കാണ്. എന്നാൽ നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 2,01,632 പേർ മാത്രമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 17,861 പേർ രോഗമുക്തിയും നേടി. ഇതുവരെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത് 3,33,99,961 പേരാണ് .
ALSO READ: Kerala Covid Update| ഇന്ന് 8867 പേര്‍ക്ക് കോവിഡ്,7428 പേരും വാക്സിനെടുത്തവർ
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ൻ മരിച്ചത് 166 പേരാണ്. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്നുള്ള ആകെ മരണം 4,51,980 ആയി. അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്ത് 97,23,77,045 വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 8,36,118 വാക്‌സിൻ ഡോസുകളാണ് നൽകിയത്.
ALSO READ: India resumes COVID vaccine export | അയൽരാജ്യങ്ങളിലേക്കുള്ള വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ
അതേസമയം വാക്‌സിൻ (Vaccine maitri) മൈത്രി പദ്ധതിയുടെ ഭാഗമായി അയൽരാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സിൻ കയറ്റുമതി പുനരാരംഭിച്ചു. നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ, ഇറാൻ എന്നീ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്തതായി വിദേശകാര്യ മന്ത്രാലയം (Ministry of External Affairs) അറിയിച്ചു.
10 കോടി ഡോസ് കൊവിഡ് വാക്സിനാണ് (Covid vaccine) കയറ്റുമതി ചെയതത്. കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളിലേക്കുള്ള വാക്സിൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ ഉപയോഗത്തിനും കയറ്റുമതിക്കുമായി ഉപയോഗിക്കാവുന്ന തരത്തിൽ വാക്‌സിൻ ഉൽപാദനം വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് വാക്സിൻ വിതരണം പുനരാരംഭിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...