India Covid update | രാജ്യത്ത് 1,68,063 പുതിയ കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 277 മരണം
രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 8,21,446 ആയി ഉയർന്നു
ന്യൂഡൽഹി: ഇന്ത്യയിൽ തുടർച്ചയായ മൂന്നാം ദിവസവും 1.5 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,68,063 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 8,21,446 ആയി ഉയർന്നു. കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 277 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,84,213 ആയി ഉയർന്നു.
തിങ്കളാഴ്ച 1,79,723 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെ്യതത്. ഞായറാഴ്ച 1,59,632 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 5,90,611 ആയി ഉയർന്നിരുന്നു. നിലവിലെ കോവിഡ് വ്യാപനത്തിൽ സജീവ കേസുകളിൽ അഞ്ച് മുതൽ 10 ശതമാനം വരെ ആശുപത്രി പ്രവേശനം ആവശ്യമാകുന്നുണ്ടെന്നും എന്നാൽ നിലവിൽ സ്ഥിതി ഗുരുതരമല്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...