NewDelhi: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 30,256 പേർക്ക് കോവിഡ് (Covid 19) സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ 295 പേരാണ് കോവിഡ് മൂലം മരിച്ചത് (Covid Death). 3,18,181 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കോവിഡ് പ്രതിവാര കേസുകൾ 15 ശതമാനം കുറഞ്ഞതായും ആരോ​ഗ്യമന്ത്രാലയം (Ministry of Health) വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആകെ കോവിഡ് മരണം 4,45,133 ആയി.  3,27,15,105 പേർ രോ​ഗമുക്തി നേടി. ഇന്നലെ മാത്രം രോ​ഗമുക്തരായത് 43,938 പേരാണ്. 33,478,419 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. രാജ്യത്ത് (India) ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ നിന്ന് തന്നെയാണ്. കേരളത്തിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചത് 19,653 പേർക്കാണ്. 


Also Read: India COVID Update : രാജ്യത്ത് 35,662 പേർക്ക് കൂടി കോവിഡ് രോഗബാധ; 23,260 രോഗബാധിതരും കേരളത്തിൽ നിന്ന് 


അതിനിടെ, കൊവിഷീൽഡും കൊവാക്സിനും അംഗീകരിക്കില്ലെന്ന് യുകെ വ്യക്തമാക്കി. രണ്ടു ഡോസും സ്വീകരിച്ചവർക്കും യുകെയിൽ ക്വാറന്റൈൻ നിർബന്ധമാക്കിയിരിക്കുകയാണ്. 80,85,68,144 പേർ രാജ്യത്ത് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ എടുത്തിട്ടുണ്ട്. ഞായാറാഴ്ച മാത്രം 37,78,296 പേർ വാക്സിൻ എടുത്തു. 


Also Read: Booster Dose ആവശ്യമില്ല, മുൻ​ഗണന വേണ്ടത് ആദ്യ ഡോസ് നൽകുന്നതിനെന്ന് ആരോഗ്യ വിദഗ്ധർ


രാജ്യത്ത് നിലവിൽ കോവിഡ് ബൂസ്റ്റർ ഡോസ് (Booster Dose) എടുക്കേണ്ട ആവശ്യമില്ലെന്നാണ് ആരോ​ഗ്യ വിദഗ്ധർ (Health Experts) അഭിപ്രായപ്പെടുന്നത്. കോവിഡ് വാക്സിന്റെ (Covid Vaccine) ആദ്യ ഡോസ് എല്ലാവർക്കും നൽകുന്നതിനാവണം പ്രഥമ പരി​ഗണന നൽകേണ്ടതെന്നും അവർ പറയുന്നു. കുറച്ചു പേർക്ക് മാത്രമായി മൂന്നാമത്തെ ഡോസ് വാക്സിൻ നൽകുന്നത് ധാർമ്മികമല്ല. പ്രായപൂർത്തിയായവരിൽ 40 ശതമാനം പേർക്ക് ആദ്യ ഡോസ് ലഭിച്ചിട്ടില്ലെന്നും ഈ ഘട്ടത്തിൽ ബൂസ്റ്റർ ഡോസുകൾ നൽകുന്നതിനെക്കുറിച്ച് ഇന്ത്യ ചിന്തിക്കേണ്ടതില്ലെന്നും അഭിപ്രായമുണ്ട്.


Also Read: Mansukh Mandaviya: രോ​ഗിയായി വേഷം മാറി ആശുപത്രിയിൽ, ആരോ​​ഗ്യമന്ത്രിക്ക് സുരക്ഷ ജീവനക്കാരന്റെ മർദ്ദനം


അതേസമയം പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ 2.5 കോടിയിലധികം കോവിഡ് വാക്‌സിൻ ഡോസുകൾ നൽകി റെക്കോർഡ് നേടിയിരിക്കുകയാണ് രാജ്യം. രാജ്യത്ത് ഇതാദ്യമായി ആണ് ഒരുദിവസം 2.5 കോടിയിലധികം കോവിഡ് വാക്‌സിൻ ഡോസുകൾ നൽകുന്നത്. ഓസ്‌ട്രേലിയിൽ ആകെ ജനസംഘ്യക്ക് തുല്യമായ ആളുകൾക്കാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് വാക്‌സിൻ നൽകിയിരിക്കുന്നതെന്ന് ആണ് അരോഗ്യ മന്ത്രാലയം അറിയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.