India COVID Update : രാജ്യത്ത് 35,662 പേർക്ക് കൂടി കോവിഡ് രോഗബാധ; 23,260 രോഗബാധിതരും കേരളത്തിൽ നിന്ന്

രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ നിന്ന് തന്നെയാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 18, 2021, 10:12 AM IST
  • കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 3.65% വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
  • രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ നിന്ന് തന്നെയാണ്.
  • കേരളത്തിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചത് 23,260 പേർക്കാണ്.
  • അതേസമയം പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ 2.5 കോടിയിലധികം കോവിഡ് വാക്‌സിൻ ഡോസുകൾ നൽകി റെക്കോർഡ് നേടിയിരിക്കുകയാണ് രാജ്യം.
India COVID Update : രാജ്യത്ത് 35,662 പേർക്ക് കൂടി കോവിഡ് രോഗബാധ; 23,260 രോഗബാധിതരും കേരളത്തിൽ നിന്ന്

New Delhi : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 35,662 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 3.65% വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ രാജ്യത്ത്  3,40,639 പേരാണ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ആകെ 3,26,32,222 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത്.

 രാജ്യത്ത് (India) ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ നിന്ന് തന്നെയാണ്. കേരളത്തിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചത് 23,260 പേർക്കാണ്. കേരളത്തിലെ (Kerala) സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലാണ്.

ALSO READ: Covid Update Kerala: സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 131 മരണം, TPR 18.05

അതേസമയം പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ 2.5 കോടിയിലധികം കോവിഡ് വാക്‌സിൻ ഡോസുകൾ നൽകി റെക്കോർഡ് നേടിയിരിക്കുകയാണ് രാജ്യം. രാജ്യത്ത് ഇതാദ്യമായി ആണ് ഒരുദിവസം 2.5 കോടിയിലധികം കോവിഡ് വാക്‌സിൻ ഡോസുകൾ നൽകുന്നത്. ഓസ്‌ട്രേലിയിൽ ആകെ ജനസംഘ്യക്ക് തുല്യമായ ആളുകൾക്കാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് വാക്‌സിൻ നൽകിയിരിക്കുന്നതെന്ന് അരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇതുവരെ ഏറ്റവും കൂടുതൽ പേർക്ക് ഒരേ ദിവസം കോവിഡ് വാക്‌സിൻ ഡോസുകൾ നൽകിയ രാജ്യം ചൈനയായിരുന്നു. ചൈനയിൽ ഒരു ദിവസം 2.47 കോടി പേർക്കാണ് വാക്‌സിൻ നൽകിയത്, ജൂണിലാണ് ചൈന ഈ നേട്ടം കൈവരിച്ചത്. രാജ്യത്ത് ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ പേർക്ക് വാക്‌സിൻ നൽകിയത് ഉത്തർപ്രദേശിലാണ്. ഉത്തർപ്രദേശിൽ 26.62 ലക്ഷം വാക്‌സിൻ ഡോസുകളാണ് നൽകിയത്,

ഇന്നലെ വരെ രാജ്യത്ത്  55,07,80,273 പേരുടെ സാമ്പിളുകളാണ് ടെസ്റ്റ് ചെയ്തത്. ഇന്നലെ മാത്രം രാജ്യത്ത്  14,48,833 പേരുടെ സാമ്പിളുകൾ ടെസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് അറിയിച്ചിട്ടുണ്ട്.

ALSO READ: Covid Booster Dose: ഇന്ത്യയില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് ആവശ്യമായി വരുമോ? പഠനങ്ങള്‍ പറയുന്നത് എന്താണ്?

അതേസമയം രാജ്യം  കോവിഡ്  മൂന്നാം തരംഗത്തിന്‍റെ  (Covid Third Wave) തുടക്കത്തിലാണെന്നും മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുക എന്നും മുന്നറിയിപ്പുകള്‍ പുറത്തുവരുന്നുണ്ട്. കോവിഡ് (Covid-19)  മൂന്നാം തരംഗം ആരംഭിക്കുന്നതിന് മുന്‍പേ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കൂടാതെ, കുട്ടികളിലെ കോവിഡ് ബാധ സംബന്ധിച്ച പഠനങ്ങള്‍ തുടരുകയാണ്. 

ALSO READ: Covid in Children: കുട്ടികളിലെ കോവിഡ്, ലക്ഷണങ്ങളില്ലെങ്കില്‍ ആശങ്ക വേണ്ട

എന്നാല്‍, കോവിഡ്  ബാധ ഗുരുതരമാകാതിരിക്കുകയും ലക്ഷണങ്ങളില്ലാതിരിക്കുകയും ചെയ്​താല്‍ കുട്ടികളിലെ കോവിഡ്​ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഇപ്പോള്‍  വിദഗ്​ധര്‍ അഭിപ്രായപ്പെടുന്നത്.  ചില സംസ്ഥാനങ്ങളില്‍   10 വയസില്‍ താഴെയുള്ള കുട്ടികളില്‍ കൂടുതലായി കോവിഡ്​ വ്യാപനം തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ്​ വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News