India COVID Update : രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ്; കേരളത്തിലെ സാഹചര്യം ഗുരുതരമായി തുടരുന്നു
31,382 പേർക്ക് കൂടിയാണ് രാജ്യത്ത് (India) കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
New Delhi : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് (Covid 19) കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. 31,382 പേർക്ക് കൂടിയാണ് രാജ്യത്ത് (India) കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 31,923 പേർക്കായിരുന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധയെ തുടർന്ന് 318 പേർ മരണപ്പെടുകയും ചെയ്‌തു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 3,00,162 പേരാണ്. എന്നാൽ രാജ്യത്തെ രോഗവിമുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 32,542 പേരാണ് രാജ്യത്ത് രോഗവിമുക്തി നേടിയത്.
ALSO READ: Kerala COVID Update : ഇന്നും 20,000ത്തോളം പേർക്ക് കോവിഡ്, മരണം 150 പിന്നിട്ടു
രാജ്യത്ത് ഇതുവരെ ആകെ 3,28,48,273 പേരാണ് കോവിഡ് രോഗമുക്തിനേടിയിട്ടുള്ളത്. ഇതുവരെ ആകെ 4,46,368 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതുവരെ 84,15,18,026 വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു. ഇന്നലെ മാത്രം 72,20,642 വാക്‌സിൻ ഡോസുകളാണ് നൽകിയത്.
ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ മാത്രം 19,682 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗമുക്തി നേടിയത് 20,510 പേരാണ്. നിലവിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 4,75,103 പേർ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിൽ കഴിയുകയാണ്. അതിൽ തന്നെ 4,52,282 പേർ വീടുകളിലും 22,821 പേർ ആശുപത്രികളിലുമാണ് ക്വാറന്റൈനിൽ കഴിയുന്നത്.
രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരിൽ 0.89 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇത് കഴിഞ്ഞ മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണ്. കഴിഞ്ഞ ആഴ്ച രാജ്യത്ത് സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളിൽ 62.73 ശതമാനവും കേരളത്തിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ 1 ലക്ഷത്തിലധികം പേർ കോവിഡ് ചികിത്സയിൽ കഴിയുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA