ന്യൂഡൽഹി: ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും വീടുകളിലെത്തി വാക്സിനേഷൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്സിൻ യജ്ഞം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ തീരുമാനം.
കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് കുത്തിവയ്പ്പ് നൽകുക. തയ്യാറെടുപ്പുകൾ പൂർത്തിയാകുന്ന മുറയ്ക്ക് കുത്തിവയ്പ് ആരംഭിക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.
പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വാക്സിനേഷൻ വീടുകളിൽ എത്തി നൽകാൻ സാധിക്കാത്തതെന്താണെന്ന് വിവിധ ഹൈക്കോടതികൾ കേന്ദ്രത്തോട് ആരാഞ്ഞിരുന്നു. അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിൽ നിന്നാണ്.
സംസ്ഥാനത്ത് ഇന്ന് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂര്‍ 924, പത്തനംതിട്ട 880, ഇടുക്കി 734, വയനാട് 631, കാസര്‍ഗോഡ് 276 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,191 ആയി. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...