India COVID Update : രാജ്യത്ത് 36,083 പേർക്ക് കൂടി കോവിഡ് രോഗബാധ; ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിൽ
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 37,927 പേർ കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.
New Delhi : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 36,083 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 493 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 37,927 പേർ കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.
ഇതുവരെ രാജ്യത്ത് 3,21,92,576 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അതിൽ തന്നെ 3,13,76,015 പേർ ഇതിനോടകം കോവിഡ് രോഗമുക്തി നേടി കഴിഞ്ഞു. ഇതുവരെ രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത് 4,31,225 പേരാണ്. രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,85,336 ആണ്.
ALSO READ: Vaccination Drive: 5.09 ലക്ഷം പേര്‍ക്ക് ഇന്ന് വാക്‌സിന്‍ നല്‍കി
രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് അതിവേഗം പുരോഗമിച്ച് കൊണ്ടിർക്കുകയാണ്. ഇതുവരെ രാജ്യത്ത് 54,38,46,290 വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് 73,50,553 വാക്‌സിൻ ഡോസുകളാണ് നൽകി കഴിഞ്ഞത്.
ALSO READ: Kerala COVID Update : ഇന്ന് 19,000ത്തിന് മുകളിൽ സംസ്ഥാനത്തെ കോവിഡ് കണക്ക്, TPR 14 ശതമാനത്തിന് അരികിൽ
രാജ്യത്തെ കോവിഡ് കേസുകളിൽ അധികവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ മാത്രം 19,451 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കേരളത്തിലെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്13.97 ശതമാനം ആണ്. കേരളത്തിലെ സ്ഥിതി ആശങ്കയ്ക്ക് ഇടയ്ക്കുന്നുണ്ട്.
ALSO READ: Covid Crisis : സഹകരണ വകുപ്പ് വായ്പ കുടിശിക നിവാരണ പദ്ധതി പ്രഖ്യാപിച്ചു
രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായി 3 ശതമാനത്തിൽ താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനമാണ്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ 1.20% പേര് മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 97.46 ശതമാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...