New Delhi : കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത് 38,079 പേർക്ക് കൂടി കോവിഡ് (Covid 19)  രോഗബാധ സ്ഥിരീകരിച്ചു. കൂടാതെ 43,916 കോവിഡ് രോഗമുക്തിയും നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് പ്രതിദിന കണക്കുകളിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധയെ തുടർന്ന് 560 പേരാണ് മരണപ്പെട്ടത് .


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.91 ശതമാനമാണ്. കഴിഞ്ഞ 26 ദിവസങ്ങളായി രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ 7761 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.


ALSO READ: Corona Virus Third Wave: അടുത്ത 125 ദിവസം സുപ്രധാനം, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം


പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ രേഖപ്പെടുത്തുന്നത് കേരളത്തിലാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ 13,750 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കേരളം കഴിഞ്ഞാൽ മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.


ALSO READ: Corona Third Wave: കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങൾക്ക് പ്രത്യേക അലർട്ട്


അതെ സമയം ലോകം കൊവിഡ്19 ന്റെ (Covid-19)  മൂന്നാം തരംഗത്തിലേക്ക് (Third Wave)  നീങ്ങുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 100 മുതൽ 125 ദിവസം വരെ വളരെ സുപ്രധാനമാണെന്നും അതുകൊണ്ടുതന്നെ കൂടുതൽ ജാഗ്രത വേണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. 


ALSO READ: Alert! കൊറോണയുടെ മൂന്നാം തരംഗം ഇന്ത്യയിൽ ആരംഭിച്ചതായി ശാസ്ത്രജ്ഞർ


രാജ്യത്ത് കൊറോണയുടെ രണ്ടാം തരംഗം (Second Wave) ഇനിയും അവസാനിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. മൂന്നാം തരംഗം എത്ര അപകടകരമാണെന്നത് കൊറോണ നിയമങ്ങൽ പാലിക്കുന്നതിലും വാക്സിനേഷൻ (Vaccination) സ്വീകരിക്കുന്നതിനെയും ആശ്രയിച്ചിരിക്കും   പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കും എന്നാണ് റിപ്പോർട്ട്. 


 കൊറോണയുടെ അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും (Narendra Modi) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഡ്19 സംബന്ധിച്ച് ഒരു രീതിയിലുള്ള അശ്രദ്ധയും പാടില്ലെന്ന് അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. കൊറോണ കേസുകൾ നെതർലാൻഡിൽ (Netherlands) 300 ശതമാനവും ആഫ്രിക്കയിൽ (Africa) 50 ശതമാനവും വർധനവുണ്ടായിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.