India COVID Update : രാജ്യത്ത് 38,667 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; പകുതിയിലധികം കേസുകളും കേരളത്തിൽ തന്നെ
രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനമാണ്.
New Delhi : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 38,667 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 3.6 ശതമാനം കുറവാണ് ഇന്നത്തെ കോവിഡ് കണക്കുകൾ. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനമാണ്.
രാജ്യത്ത് പകുതിയിലധികം കേസുകളും സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ തന്നെയാണ്. ഇന്ന് കേരളത്തിൽ 20,452 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ 114 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരിക്കുകയും ചെയ്‌തു. മഹാരാഷ്ട്ര കഴിഞ്ഞാൽ രാജ്യത്ത് കോവിഡ് രോഗബാധ അതി രൂക്ഷമായി ബാധിച്ച രണ്ടാമത്തെ സംസ്ഥാനമാണ് കേരളം.
ALSO READ: മൂന്നുദിന വാക്സിനേഷൻ ദൗത്യം ഇന്നുമുതൽ; 60 വയസിന് മുകളിലുള്ളവർക്ക് മുൻഗണന
കേരളം ഇപ്പോൾ പുതിയ വാക്‌സിനേഷൻ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ കൺടൈന്മെന്റ് സോണുകളിലെ കോവിഡ് ബാധിക്കാത്ത എല്ലാവര്ക്കും വാക്‌സിൻ നൽകാനാണ് കേരളം ഒരുങ്ങുന്നത്. അടുത്ത മൂന്ന് ദിവസങ്ങളിലായി കണ്ടൈൻമെൻറ് സോണുകൾ കേന്ദ്രീകരിച്ച് വാക്‌സിനേഷൻ നൽകും.
ALSO READ: കണ്ടെയ്ന്‍മെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ - മുഖ്യമന്ത്രി
അതെ സമയം മഹാരാഷ്ട്രയിൽ കോവിഡ് ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധയെ തുടർന്ന് 5 പേര് മരിച്ചു. മരിച്ചവരിൽ ഒരാൾ മുംബൈയിൽ നിന്നാണ്. ഇത് വരെ മഹാരാഷ്ട്രയിൽ 66 പേർക്കാണ് കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം മൂലം രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ പലരും 2 ഡോസ് വാക്‌സിനും സ്വീകരിച്ചവരാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ALSO READ: Covid-19 Delta Plus: കോവിഡ് ഡെല്‍റ്റ പ്ലസ്, മഹാരാഷ്ട്രയില്‍ മരണം മൂന്നായി
ഡൽഹിയിൽ കഴിഞ്ഞ 3 ദിവസങ്ങളായി കോവിഡ് രോഗബാധ മൂലം ആരും മരണപ്പെട്ടിട്ടില്ല. അതെ സമയം 50 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.07 ശതമാനമാണ്. രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഘ്യയുള്ള ഉത്തർപ്രദേശിൽ 25 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...