Covid-19 Delta Plus: കോവിഡ് ഡെല്‍റ്റ പ്ലസ്, മഹാരാഷ്ട്രയില്‍ മരണം മൂന്നായി

കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് മൂന്ന് പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ മരണപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Aug 13, 2021, 04:35 PM IST
  • കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം മൂലം മഹാരാഷ്ട്രയിൽ മരിച്ചത് 3 പേർ.
  • രത്‌നഗിരി, മുംബൈ, റായ്ഗഡ് എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
  • റായ്​ഗഡിലും, മുംബൈയിലും മരിച്ചവർ രണ്ട് ഡോസ് വാക്സിനും എടുത്തിരുന്നു.
  • ഇതുവരെ 65 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചത്.
Covid-19 Delta Plus: കോവിഡ് ഡെല്‍റ്റ പ്ലസ്, മഹാരാഷ്ട്രയില്‍ മരണം മൂന്നായി

മുംബൈ: മഹാരാഷ്ട്രയിൽ (Maharashtra) കോവിഡ് ഡെൽറ്റ പ്ലസ് വകഭേ​ദം (Delta Plus Variant) മൂലം മൂന്ന് മരണം (Covid Death) റിപ്പോര്‍ട്ട് ചെയ്തു. Ratnagiri, Mumbai, Raigad എന്നിവിടങ്ങളിലാണ് എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 

റായ്​ഗഡിലെ നാ​ഗോത്തനെ സ്വദേശിയായ 69കാരൻ വെള്ളിയാഴ്ച ഡെൽറ്റ പ്ലസ് ബാധിച്ച് മരിച്ചു. ഇതോടെയാണ് ഡെൽറ്റ പ്ലസ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം മൂന്ന് ആയത്. ഗഡ്കോപര്‍ സ്വദേശിയായ 63കാരിയാണ് മുംബൈയില്‍ മരിച്ചത്. മുംബൈയില്‍ കൊവിഡ് ഡല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള ആദ്യ മരണമാണിത്. ഇവർക്ക് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും രണ്ട് ഡോസ് വാക്സിനും (Covid Vaccine) സ്വീകരിച്ചവരാണ്. 80 വയസുള്ള സ്ത്രീയാണ് രത്നഗിരിയിൽ കോവിഡ് വകഭേദം മൂലം മരണമടഞ്ഞത്.

Also Read: Covid Third Wave ഒരുമാസത്തിനകം, Delta plus variant മഹാരാഷ്ട്രയിൽ മൂന്നാം തരംഗത്തിന് കാരണമായേക്കാം, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

കോവിഡ് രണ്ടാം തരംഗം (Covid Second Wave) അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 6,388 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം, സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള കേസുകള്‍ 65 ആയി വര്‍ധിച്ചതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് ബുധനാഴ്ച അറിയിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ഇന്റഗ്രേറ്റീവ് ബയോളജി (Institute of Genomics and Integrative Biology) ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ 20 രോഗികളെ കൂടി കണ്ടെത്തിയതോടെയാണ് സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് ബാധിച്ചവരുടെ എണ്ണം 65 ആയി ഉയര്‍ന്നത്. ഇവർ ഒരു ഡോസ് വാക്സിൻ പോലും എടുത്തിരുന്നില്ലെന്നാണ് റിപ്പോർട്ട്.

കോവിഡ് വൈറസ് (Covid-19 Virus) വകഭേദത്തിൽ ഏറ്റവും അപകടകാരിയായ ഡെൽറ്റ പ്ലസ് പുതിയതായി തിരിച്ചറിഞ്ഞ 20 പേരിൽ ഏഴ് കേസുകൾ മുംബൈലാണ്. പുണൈയില്‍ മൂന്ന്, നന്ദേഡ്, ഗോണ്ടിയ, റായ്ഗഡ്, പാല്‍ഘര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം, ചന്ദ്രാപുരിലും അകോലയിലും ഓരോ രോഗികളുമാണുള്ളതെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Also Read: Covid Delta Plus Variant : രാജ്യത്ത് കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം മൂലമുള്ള 40 - ലധികം കേസുകൾ സ്ഥിരീകരിച്ചു

19നും 45നും ഇടയിൽ പ്രായമുള്ളവരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കൂടുതലായും കണ്ടുവരുന്നത്. ഈ വിഭാഗത്തില്‍ നിന്ന് 33 പേര്‍ക്ക് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചു. 46 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ 17 രോഗികളുണ്ട്. 18 വയസ്സിന് താഴെയുള്ള ഏഴ് പേര്‍ക്കും 60 വയസ്സിന് മുകളിലുള്ള എട്ട് പേര്‍ക്കും ഡല്‍റ്റ പ്ലസ് ബാധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

Also Read: Covid Delta Plus variant vaccine efficacy: ഡെൽറ്റ പ്ലസിനോട് ഏറ്റമുട്ടാൻ ഇപ്പോഴത്തെ കോവിഡ് വാക്സിനുകൾക്കാവില്ലെന്നത് അടിസ്ഥാന രഹിതമെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് ചീഫ്

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,120 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 585 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതുവരെ കൊവിഡ് മൂലം 4,30,254 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,21,17,826 ആണ്. നിലവില്‍ 3,85,227 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 42,295 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ 50 ശതമാനത്തിൽ കൂടുതലും കേരളത്തിൽ നിന്നാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News