India COVID Update : രാജ്യത്ത് 39,742 പേർക്ക് കൂടി കോവിഡ് രോഗബാധ; ഏറ്റവും കൂടുതൽ രോഗബാധയുമായി ആശങ്ക ഉയർത്തി കേരളം
കോവിഡ് റിപ്പോർട്ട് ചെയ്‌തത് മുതൽ ആകെ 4.20 ലക്ഷം പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് രാജ്യത്ത് മരണപ്പെട്ടതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
New Delhi : കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത് 39,742 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. അതുകൂടാതെ കോവിഡ് രോഗബാധ മൂലമുള്ള മരണസംഖ്യയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 535 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ഇതുവരെ ആകെ 3.13 കോടി പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
കോവിഡ് റിപ്പോർട്ട് ചെയ്‌തത് മുതൽ ആകെ 4.20 ലക്ഷം പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് രാജ്യത്ത് മരണപ്പെട്ടതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതുകൂടാതെ ഇതുവരെ 43 കോടി വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞെന്നും അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച മാത്രം ഏകദേശം 46 ലക്ഷം ഡോസ് വാക്‌സിനുകളാണ് നൽകിയത്.
ALSO READ: India COVID Update : രാജ്യത്ത് 39,097 പേർക്ക് കൂടി കോവിഡ് രോഗബാധ; കേരളത്തിലെ കോവിഡ് സാഹചര്യം അതീവ രൂക്ഷം
ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ ഇന്നലെ മാത്രം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 18,531 പേർക്കാണ്. സംസ്ഥാനത്തെ കോവിഡ് രോഗബാധയിൽ കുറവ് വരാത്തത് ആശങ്ക പരത്തുന്നുണ്ട്. അതുകൂടാതെ സിക്ക വൈറസ് ബാധ വർധിച്ച് വരുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
അതേസമയം രാജ്യത്ത് ആദ്യമായി ഗുജറാത്തിൽ കോവിഡ് കാപ്പാ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചു. കാപ്പാ വകഭേദം മൂലമുള്ള അഞ്ച് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് കേസുകൾ ജാംനഗറിലും, 2 കേസുകൾ പച്മഹലിലെ ഗോദ്രയിലുമാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 34 ദിവസങ്ങളായി രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.24 ശതമാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...