New Delhi : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 42,015 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19)  സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ വളരെ ഉയർന്ന നിറക്കാൻ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോട് കൂടി രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3.12  കോടിയായി. മരണനിരക്കിലും വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 3,998 പേരാണ് മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതെ സമയം കോവിഡ് രോഗം ബാധിച്ച് രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  4.07 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരിൽ 1.30 ശതമാനം പേര് മാത്രമാണ് ചികിത്സയിൽ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ  36,977 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 3.04 ശതമാനം പേർ രോഗമുക്തി നേടിയിട്ടുണ്ട്.


ALSO READ: കൊറോണ double attack! ഒരു വ്യക്തിയെ ഒരേസമയം രണ്ട് വേരിയന്റുകളും ആക്രമിച്ചേക്കും


 അതേസമയം അസമിൽ  (Assam)  നിന്നുള്ള ഒരു വനിതാ ഡോക്ടറിൽ ഒരേസമയം രണ്ട് വ്യത്യസ്തതരം കൊറോണ വൈറസ് (Coronavirus) ബാധിച്ചതായി കണ്ടെത്തി. രാജ്യത്തെ ആദ്യമായി ആണ് ഒരേ രോഗിയിൽ രണ്ട് തരാം കോവിഡ് വകബേധം കണ്ടെത്തുന്നത്.


ALSO READ: India COVID Update : രാജ്യത്ത് കഴിഞ്ഞ 4 മാസങ്ങളിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കുകൾ; 30,093 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു


ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ (RMRC) സീനിയർ സയന്റിസ്റ്റ് ഡോ. ബി. ബോർക്കകോട്ടിയാണ് ഈ വിവരം അറിയിച്ചത്.  കൊറോണ വാക്സിന്റെ (Corona Virus) രണ്ട് ഡോസുകളും എടുത്തിട്ടും, വൈറസിന്റെ ആൽഫ, ഡെൽറ്റ രൂപങ്ങൾ ഡോക്ടർമാരിൽ കണ്ടെത്തിയതായി റിപ്പോർട്ട്.


ALSO READ: COVID Vaccine എടുക്കുന്നവർ Baahubali, രാജ്യത്ത് ഇതവരെ 40 കോടി പേർ ബാഹുബലിയായി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി


മെയ് മാസത്തിൽ ആർ‌എം‌ആർ‌സിയുടെ (RMRC) ലബോറട്ടറിയിൽ പരിശോധിച്ച രോഗിയിൽ ഇരട്ട അണുബാധ കണ്ടെത്തിയിരുന്നു. ബ്രിട്ടൻ, ബ്രസീൽ, പോർച്ചുഗൽ എന്നിവിടങ്ങളിൽ ചില ഇരട്ട അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇത്തരമൊരു കേസ് മുമ്പ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഡോ.Dr Borkakoti വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.