New Delhi : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 40,120 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കോവിഡ് രോഗബാധയെ തുടർന്ന് 585 പേർ മരണപ്പെടുകയും ചെയ്‌തു. രാജ്യത്ത് ഇതുവരെ 3.20 കോടി പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. ഇതുവരെ  4.30 ലക്ഷം പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചായിരിക്കുന്നതാ കേരളത്തിലാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ 50 ശതമാനത്തിൽ കൂടുതലും കേരളത്തിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ  21,445 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 208 പേർ മരണപ്പെടുകയും ചെയ്‌തു.


ALSO READ: India COVID Update : രാജ്യത്ത് 41,195 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; ആശങ്ക ഉയർത്തി കേരളം


കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ കഴിഞ 24 മണിക്കൂറിൽ 6,388 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ 160 പേർ മരണപ്പെടുകയും ചെയ്‌തു. അതേസമയം മുംബൈയിൽ ഒരാൾ കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം മൂലമുള്ള രോഗബാധയെ തുടർന്ന് മരണപ്പെട്ടു. 2 ഡോസ് വാക്‌സിനും സ്വീകരിച്ച ആളാണ് മരിച്ചത്.


ALSO READ: Covid in Children: ബെംഗളൂരുവില്‍ കുട്ടികളില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നു, സംഖ്യ ഇനിയും ഉയരുമെന്നആശങ്കയില്‍ കര്‍ണാടക സര്‍ക്കാര്‍


രാജ്യത്ത്  52.89 കോടി വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രലായം അറിയിച്ചു. വ്യാഴാഴ്ച മാത്രം 50 ലക്ഷം വാക്‌സിൻ ഡോസുകളാണ് നൽകിയതെന്നും അറിയിച്ചിട്ടുണ്ട്.രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ പുരോഗമിച്ച് വരികെയാണ്.


ALSO READ:  PM Photo On Vaccination Certificates: വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം എന്തിനെന്ന് പ്രതിപക്ഷം, മറുപടി നൽകി കേന്ദ്രം


രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമാണ്. രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരിൽ 1.20 ശതമാനം ആളുകൾ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ കോവിഡ് രോഗവിമുക്തി നിരക്ക് 97.46 ശതമാനമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.