New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ 41,195 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് കേസുകളിൽ 7.4 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇത് വരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 3.20 കോടി ആളുകൾക്കാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ ആകെ 4.29 ലക്ഷം പേര് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. രാജ്യത്തെ രോഗവിമുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രോഗവിമുക്തി നിരക്ക് 97.45 ശതമാനമാണ്.
രാജ്യത്തെ ഏറ്റവും കൂടുതൽ ആശങ്ക ഉയർത്തി കൊണ്ടിരിക്കുന്നത് കേരളത്തിലെ കോവിഡ് സാഹചര്യമാണ്. ഇന്നും ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ തന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 23,500 പേർക്കാണ്. രാജ്യത്തെ ആകെ രോഗം ബാധിച്ചവരിൽ 50 ശതമാനം പേരും കേരളത്തിൽ നിന്നുള്ളവരാണ്.
കേരളത്തിൽ വാക്‌സിനേഷൻ സ്വീകരിച്ച 40000 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ വാക്‌സിനേഷൻ സ്വീകരിച്ചതിന് ശേഷവും ഇങ്ങനെ രോഗബാധ കാരണമെന്താണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതും ആശങ്ക ഉയർത്താൻ കാരണമായിട്ടുണ്ട്.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 5,560 പേർക്കാണ്. 163 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. മഹാരാഷ്ട്രയിൽ ആകെ രോഗബാധിച്ചവരുടെ എണ്ണം 63,69,002 ആണ്.
രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 സത്യമാണത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.23 ശതമാനമാണ്. ആകെ രോഗം ബാധിച്ചവരുടെ 1.41 ശതമാനം മാത്രമാണ് ആകെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...