New Delhi : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 41,157 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ   7.4% കൂടുതലാണ് കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ച കോവിഡ് കേസുകൾ.  പ്രതിദിന പോസിറ്റിവിറ്റി നിരക്ക്  2.13 ശതമാനമാണ്. കഴിഞ്ഞ 27 ദിവസങ്ങളായി പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് (India) നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,22,660 ആണ്. ആകെ രോഗമബാധിച്ചവരുടെ 1.36 ശതമാനം ആളുകൾ മാത്രമാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. രാജ്യത്തെ കഴിഞ്ഞ 24 മണിക്കൂറുകളിൽ രോഗവിമുക്തി നിരക്ക് 97.31  ശതമാനമാണ്.


ALSO READ: Covid Vaccine : സംസ്ഥാനങ്ങൾക്ക് 41.69 കോടി വാക്‌സിൻ ഡോസുകൾ എത്തിച്ച് കഴിഞ്ഞുവെന്ന് കേന്ദ്ര സർക്കാർ


രാജ്യത്തെ വാക്‌സിനേഷൻ (Vaccination) ഡ്രൈവിന്റെ ഭാഗമായി ഇത് വരെ  40.49 കോടി വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ 8,172 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 124 പേർ കോവിഡ് രോഗബാദ്ധ്യേ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. 


ALSO READ: Corona Virus Third Wave: അടുത്ത 125 ദിവസം സുപ്രധാനം, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം


ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തിൽ കർക്കടക മാസത്തോടനുബന്ധിച്ച് ശബരിമല ക്ഷേത്രം തുറന്നത് ആശകയ്ക്ക് ഇടയാക്കുന്നുണ്ട്. തമിഴ്നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ 2,205  പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 43 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.


വിവിധ സംസ്ഥാനങ്ങൾക്കും  കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി 41.69 കോടി വാക്‌സിൻ  (Covid Vaccine) ഡോസുകൾ എത്തിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ഇപ്പോൾ 2.74 കോടി വാക്‌സിൻ ഡോസുകൾ സംസ്ഥാങ്ങളുടെ പക്കൽ ഉണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.  18,16,140 വാക്‌സിൻ ഡോസുകൾ ഉടൻ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് കൊണ്ടിരിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.


ALSO READ: Corona Third Wave: കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങൾക്ക് പ്രത്യേക അലർട്ട്


 41,69,24,550 വാക്‌സിൻ  (Vaccine) ഡോസുകളാണ് ഇതുവരെ എത്തിച്ചിട്ടുള്ളതെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ വേസ്റ്റ് ആയ വാക്‌സിൻ ഡോസുകൾ ഉൾപ്പടെ ഇതുവരെ 38,94,87,442  വാക്‌സിൻ ഡോസുകൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളുവെന്നും അറിയിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിനേഷന്റെ പുതിയ ഘട്ടം ജൂൺ 21 നാണ് ഇന്ത്യയിൽ ആരംഭിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.