India COVID Update : രാജ്യത്ത് 42,618 പേർക്ക് കൂടി കോവിഡ് രോഗബാധ; 330 പേർ മരണപ്പെട്ടു
കേന്ദ്ര ആരോഗ്യ മന്ത്രലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരിൽ 1.23 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
New Delhi : രാജ്യത്ത് 42,618 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് കേസുകളിൽ 6 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 330 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. കേന്ദ്ര ആരോഗ്യ മന്ത്രലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരിൽ 1.23 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് യോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ ആകെ 29,322 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 131 പേർ കോവിഡ് രോഗബാഹദായെ തുടർന്ന് മരണപ്പെട്ടു. നിലവിൽ സാംഷ്ടാംത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 ശതമാനമാണ്.
ALSO READ: Covid Vaccine Interval : കോവിഡ് വാക്സിൻ ഇടവേളയിൽ ഇളവുകൾ നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ
സംസ്ഥാനത്തെ ഇപ്പോഴത്തെ പ്രതിസന്ധി കണക്കിലെടുത്ത് സുപ്രീം കോടതി പ്ലസ് ഓൺ പരീക്ഷകൾ ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്‌തു. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാലാണ് പരീക്ഷകൾ സ്റ്റേ ചെയ്യുന്നതെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
ALSO READ: സമ്പൂർണ്ണ ലോക്ഡൗൺ പിൻവലിക്കുമോ? കൊവിഡ് അവലോകന യോഗം ഇന്ന്
കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ 4,313 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 92 പേരാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. നിലവിൽ മഹാരാഷ്ട്രയിൽ 50,466 പേരാണ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.
അതേസമയം കോവിഡ് വാക്‌സിൻ (Covid Vaccine) ഡോസുകൾക്കിടയിലുള്ള ഇടവേളയിൽ ഇളവുകൾ നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേരള ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ വിവരം അറിയിച്ചത്. കോവിഷീൽഡ് കോവിഡ് വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിൽ 84 ദിവസം ഇടവേള വിദഗ്ത സമിതിയുടെ നിർദ്ദേശം പ്രകാരമാണ് നിശ്ചയിച്ചതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
84 ദിവസത്തെ ഇടവേള കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്സ് നൽകിയ ഹര്ജി കേരളം ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് കേന്ദ്രസർക്കാർ ഇടവേളയിൽ ഇളവുകൾ നൽകാനാകില്ലെന്ന് പറഞ്ഞത്. വിദേശത്ത് പോകുന്ന, വിദ്യാർത്ഥികൾ, തൊഴിലാളികൾ, കായിക താരങ്ങൾ എന്നിവർക്ക് മാത്രമാണ് ഇതിൽ ഇളവ് നൽകുന്നതെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...