New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ 42,982 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 533 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ  41,726  പേര് കോവിഡ് രോഗമുക്തി നേടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് ഇതുവരെ ആകെ 3,18,12,114 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 4,11,076 പേരാണ്. ആകെ  3,09,74,748 പേർ ഇതിനോടകം തന്നെ കോവിഡ് രോഗവിമുക്തി നേടിയിട്ടുണ്ട്. ഇതുവരെ ആകെ  4,26,290 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു.


ALSO READ: Kerala COVID Update : ഇന്നും 22,000ത്തിന് മുകളിൽ കോവിഡ് കണക്ക്, മരണം 108


കേന്ദ്ര ആരോഗ്യ മന്ത്രലയത്തിന്റെ കണക്കുകൾ അനുസരിച്ച് ഇതുവരെ ആകെ 48,93,42,295 വാക്‌സിൻ ഡോസുകൾ ജനങ്ങൾക്ക് നൽകി കഴിഞ്ഞു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 സത്യമാണത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  2.58 ശതമാനമാണ്.



ALSO READ: Covid 19 : കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ കേരളത്തിന് വീഴ്ച സംഭവിച്ചുവെന്ന് കേന്ദ്ര സംഘം


ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിൽ തന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ  22,414 പേർക്കാണ് കേരളത്തിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അതുകൂടാതെ 108 പേർ മരണപ്പെടുകയും ചെയ്‌തു.  



ALSO READ: COVID Vaccine : ഓണത്തിന് മുമ്പ് കേരളത്തിന് ഒരു കോടി വാക്സിനെങ്കിലും നൽകണമെന്നാവശ്യപ്പെട്ട് Shashi Tharoor MP കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചു


മഹാരാഷ്ട്രയിൽ  6,126 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. അതുകൂടാതെ  195 പേർ മരണപ്പെടുകയും ചെയ്‌തു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഘ്യയുള്ള സംസ്ഥാനം ഉത്തർപ്രദേശിൽ 61 പേർക്ക് മാത്രമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 2 പേർ മരണപ്പെടുകയും ചെയ്‌തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.