India COVID Update : രാജ്യത്ത് 45,352 പേർക്ക് കൂടി കോവിഡ് രോഗബാധ; 32,097 കേസുകളും കേരളത്തിൽ നിന്ന്
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളെ പ്രകാരം ആകെ രോഗബാധിതരുടെ 1.22% പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.
New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 45,352 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കേസുകളിൽ 3.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ 366 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളെ പ്രകാരം ആകെ രോഗബാധിതരുടെ 1.22% പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.
ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 32,097 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 188 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 18.41 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 1,74,307 സാമ്പിളുകളാണ് കേരളത്തിൽ പരിശോധിച്ചത്.
രാജ്യത്ത് കോവിഡ് അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 4342 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ രോഗബാധിതരുടെ 1.22% പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്. അതേസമയം രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.72 ശതമാനമാണ്.
ലോകത്തോട്ട്കേ കോവിഡ് ഡെൽറ്റ വകഭേദം മൂലം രോഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആഫ്രിക്കയിൽ കണ്ടെത്തിയ പുതിയ C.1.2 വകഭേദവും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. മയിൽ പുതിയ വേരിയന്റ് ആഫ്രിക്കയിൽ കണ്ടെത്തിയത്. പുതിയ വാരിയന്റിന് ശരീരത്തിലെ ആന്റിബോഡികൾ മറികടക്കാനുള്ള കഴിവുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...