New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ  46,164  പേർക്ക് കൂടി കോവിഡ് (Covid 19)  രോഗബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ 607 പേരാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. അതേസമയം  34,159 പേർ കോവിഡ് രോഗമുക്തി നേടുകയും ചെയ്‌തു. 



COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് രാജ്യത്ത് (India) ഇതുവരെ 3,25,58,530 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ ഇതുവരെ 3,17,88,440 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്തെ രോഗബാധയെ  തുടർന്ന് ചികിത്സയിൽ കഴിഞ്ഞുന്നവരുടെ എണ്ണം 3,33,725 ആണ്. കൂടാതെ ഇതുവരെ 436365 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.


ALSO READ: Covid-19 Alert: രാജ്യത്ത് മൂന്നാം തരംഗം ആരംഭിച്ചോ? വെറും 2 ദിവസത്തിനുള്ളിൽ ഇരട്ടി പുതിയ കേസുകൾ!


രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ (Vaccination) ഊർജ്ജിതമായി പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണികൂർജ്കളിൽ മാത്രം രാജ്യത്ത് 80,40,407 പേർ കോവിഡ് വാക്‌സിൻ ഡോസ് സ്വീകരിച്ചു. രാജ്യത്ത് ഇതുവരെ ആകെ 60,38,46,475 കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്. 


ALSO READ: Covid Vaccination : അധ്യാപക ദിനത്തിന് മുമ്പ് അധ്യാപകരുടെ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി


കേരളത്തിലെ കോവിഡ് സാഹചര്യം അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 31,445 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതും വൻ തോതിൽ ആശങ്ക ഉയർത്തുന്നുണ്ട്.  തലസ്ഥാനജില്ലയിൽ കോവിഡ്  പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിനു മുകളിലെത്തിയ അഞ്ചു തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ഡൗൺ ഏർപ്പെടുത്തി. 


ALSO READ: Covid-19: കോവിഡിനെ നിയന്ത്രിച്ച് ബിഹാർ; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ അനുമതി


അതേസമയം ഇന്ത്യയിലെ കൊറോണ വൈറസിന്റെ (Coronavirus in India) പ്രതിസന്ധി ഒരിക്കൽക്കൂടി തീവ്രമാകാൻ തുടങ്ങിയിട്ടുണ്ട്. .കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ പുതിയ കേസുകളിൽ 21,000 ൽ അധികം വർദ്ധനവ് ഉണ്ടായി. കേരളത്തിൽ വർദ്ധിച്ചുവരുന്ന അണുബാധയുടെ വേഗത കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തെക്കുറിച്ചുള്ള ഭയം വർദ്ധിപ്പിക്കുകയും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.