New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറുകളിൽ 16,326 പേർ കൂടി കോവിഡ് (Covid 19) രോഗബാധയെ തുടർന്ന് മരണപ്പെട്ടു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് കേസുകളിൽ 3.4 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ആകെ രോഗബാധിതരിൽ ഒരു ശതമാനത്തിൽ താഴെയാണ്. നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് ആകെ  1,73,728 പേരാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതെ സമയം കേരളം കോവിഡ് രോഗബാധ മൂലം മരണപ്പെട്ടവരുടെ പട്ടിക പുതുക്കി. ഇതോട് കൂടി ഇന്ന് 666 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് രാജ്യത്ത് മരണപ്പെട്ടതായി സ്ഥിരീകരിച്ചു.  കേരളം പട്ടിക പുതുക്കിയതോടെ 291 പേരാണ് കേരളത്തിൽ മാത്രം മരിച്ചതായി സ്ഥിരീകരിച്ചത്. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 4,53,708 ആയി.


ALSO READ: India COVID Update : രാജ്യത്ത് 15,786 പേർക്ക് കൂടി കോവിഡ് രോഗബാധ; 18,641 പേർ രോഗമുക്തി നേടി


 അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ ആകെ  68.48 ലക്ഷം കോവിഡ് വാക്‌സിൻ ഡോസുകളാണ് നൽകിയത്. ഇതോട് കൂടി രാജ്യത്ത് ആകെ  101.30 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു. ആകെ കോവിഡ് രോഗബാധിതരിൽ 0.51 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് .


ALSO READ:  India COVID Update: രാജ്യത്ത് 18,454 പേർക്ക് കൂടി കോവിഡ് രോഗബാധ; 100 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്ത് ഇന്ത്യ


കൂടാതെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്കും ഉയര്ന്ന തന്നെ തുടരുകയാണ്. നിലവിലെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.16  ശതമാനമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം  2020 മാർച്ച് മാസം മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്, കോവിഡ് രോഗബാധ മൂലം ചികിതയിൽ കഴിയുന്നവരുടെ എണ്ണം 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കിലാണുള്ളത്.


ALSO READ:  100 crore covid vaccinations: വാക്സിനേഷനിൽ ചരിത്രം രചിച്ച് ഇന്ത്യ; 100 കോടി ഡോസ് വാക്സിനേഷൻ പിന്നിട്ടു


വെള്ളിയാഴ്ച ആകെ 13,64,681 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത് . ഇതോട് കൂടെ രാജ്യത്ത് നടത്തിയ ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം  59,84,31,162 ആയി. ഇന്നലെ രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ചിരുന്ന മഹാരാഷ്ട്രയിൽ തിയേറ്ററുകളും, സിനിമ ഹാളുകളും വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. എന്നാൽ 50 ശതമാനം സീറ്റുകളിൽ മാത്രം ആയിരിക്കും പ്രവേശനം അനുവദിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.