New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറിൽ 18454 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധയിൽ 26 ശതമാനം വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം 100 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തുവെന്ന റെക്കോർഡ് ഇന്ത്യ ഇന്ന് സ്വന്തമാക്കി കഴിഞ്ഞു. കോവിഡ് രോഗബാധയെ പ്രതിരോധിക്കുന്നതിൽ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ഇപ്പോൾ ഇന്ത്യ പിന്നിട്ടിരിക്കുന്നത്.
India reports 18,454 new cases in the last 24 hours; Active caseload stands at 1,78,831. Recovery Rate currently at 98.15%; highest since March 2020: Ministry of Health and Family Welfare pic.twitter.com/TyBaP7EZW1
— ANI (@ANI) October 21, 2021
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന് തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിലെ കോവിഡ് രോഗമുക്തി നിരക്ക് 98.15 ശതമാനമാണ്. 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും ഉയർന്ന കോവിഡ് രോഗമുക്തി നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിൽ ആകെ 17,561 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,34,95,808 ആയി.
ALSO READ: India COVID Update : രാജ്യത്ത് 14,623 പേർക്ക് കൂടി കോവിഡ് രോഗബാധ; 7,643 കേസുകളും കേരളത്തിൽ നിന്ന്
ആകെ രോഗബാധിതരിൽ 0.52 ശതമാനം പേർ മാത്രമാണ് രാജ്യത്ത് നിലവിൽ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ൻ ചികിത്സയിൽ കഴിയുന്നത്. നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 1,78,831 ആണ്. രാജ്യത്തെ കുറഞ്ഞ കോവിഡ് കണക്കുകൾ ജനങ്ങൾക്ക് വൻ ആശ്വാസമാണ് നൽകുന്നത്.
ALSO READ: Uttarakhand Flood: മരണം 34, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
രാജ്യത്തെ വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.34 ശതമാനമാണ്. കഴിഞ്ഞ 118 ദിവസങ്ങളായി രാജ്യത്തെ വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.34 ശതമാനത്തിന് താഴത്തെ തന്നെ തുടരുകയാണ്. അതേസമയം രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 52 ദിവസങ്ങളായി 3 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.48 ശതമാനമാണ്.
അതേസമയം 100 കോടി വാക്‌സിൻ ഡോസ് വിതരണം എന്ന അഭിമാന നിമിഷത്തിൽ എത്തി നിൽക്കുകയാണ് ഇന്ത്യ. ഈ വര്ഷം തന്നെ 944 മില്യൺ ഇന്ത്യൻ ജനങ്ങൾക്കും വാക്‌സിൻ നൽകുക എന്നതാണ് സർക്കാറിന്റെ ലക്‌ഷ്യം. ഈ മാസത്തെ പ്രതിദിന വാക്‌സിൻ ഡോസ് വിതരണം ശരാശരി 5 മില്യണാണ്. 100 കോടി വാക്‌സിൻ ഡോസ് വിതരണം നടത്തിയ ഏക രാജ്യം ചൈനയാണ്. കഴിഞ്ഞ ജൂണിൽ തന്നെ 100 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...