New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രണ്ട് മാസത്തെ ഏറ്റവും ഉയർന്ന കോവിഡ് (Covid 19) കണക്കുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണികൂറിൽ 47,092 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 509 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിൽ (Kerala)  കഴിഞ്ഞ 24 മണിക്കൂറിൽ ആകെ 32,803 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോട് കൂടി കേരളത്തിൽ ആകെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 40,90,036 ആയി. നിലവിലെ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ശതമാനമാണ്. 173 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. സംസ്ഥാനത്ത് ഇതുവരെ 20,961 പേരാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.


ALSO READ: കേരളത്തിലെ Covid വ്യാപനം മെച്ചപ്പെട്ട ലോക്ക്ഡൗണ്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍


കേരളത്തിലെ 85 ശതമാനം കോവിഡ് രോഗികളും വീടുകളിൽ ക്വാറന്റൈനിൽ കഴിയുകയാണ്. സംസഥാനത്ത് രോഗബാധ പിടിച്ച് നിർത്താൻ തന്ത്രപരമായ ലോക്ഡൗൺ (lockdown)  നിയന്ത്രണങ്ങൾ കൊണ്ട് വരണമെന്ന് ആരോഗ്യ വിദഗ്ദ്ധർ ആവശ്യപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിക്കുന്ന സംസ്ഥാനം ആണെകിലും കേരളം കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും  ഉദ്യോഗസ്ഥർ പറഞ്ഞു.


ALSO READ: സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത് വിദഗ്ധരുമായും രക്ഷിതാക്കളുമായും കൂടിയാലോചിച്ചതിന് ശേഷമെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി Manish Sisodia


ഇത് കേരളത്തിൽ മാത്രമല്ല സമീപ സംസ്ഥാനങ്ങളിലും പ്രതിഫലിക്കുന്നെണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ  ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്നലെ കർണാടകയിൽ 32 വിദ്യാർഥികൾക്ക് കോവിഡ് യോഗബാധ സ്ഥിരീകരിച്ചിരുന്നു . 32 പേരും കേരളത്തിൽ നിന്നെത്തിയ മലയാളി വിദ്യാർഥികളായിരുന്നു.


ALSO READ: Karnataka: പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർഥികൾക്ക് ക്വാറന്റൈനിൽ ഇളവുകൾ നൽകി കർണാടക


അതേസമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കോവി‍ഡ് (Covid 19) വ്യാപനം രൂക്ഷമായതിനെ തുടർന്ന് അടച്ചിട്ടിരുന്ന സ്കൂളുകളും കോളേജുകളും ഇന്നലെ വീണ്ടും തുറന്നു. 5 സംസ്ഥാനങ്ങളിലാണ് സ്കൂളുകൾ (Schools) തുറന്നത്. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാരുകൾ (State Governments) അനുമതി നൽകിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.