ആഗ്ര: ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 40 വയസ്സുകാരന് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച ആഗ്രയിലെ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇയാൾ ചൈനയിൽ ജോലി ചെയ്യുന്നയാളാണെന്നും അവധിക്ക് ആഗ്രയിൽ എത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ ആഗ്രയിലെ ഷാഗഞ്ച് പ്രദേശത്തെ വീട്ടിൽ ഇയാൾ ക്വാറൻറീനിലാണ്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നുമില്ല. ആരോഗ്യനില തൃപ്തികരമാണ് . അതേസമയം ഇന്ത്യയിൽ ഞായറാഴ്ച 227 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഡിസംബർ 25ന് സജീവ കേസുകളുടെ എണ്ണം 3,424 ആയി ഉയർന്നു. 


Also Read: Tunisha Sharma Suicide Case: തുനിഷ ശര്‍മ്മയുടെ മരണം: സഹതാരം ഷീസാന്‍ അറസ്റ്റില്‍


സംസ്ഥാനങ്ങൾ എല്ലായിടത്തും അതിന്റെ ടെസ്റ്റിംഗ് സൗകര്യം ശക്തിപ്പെടുത്തുകയും ആളുകൾക്ക് പിന്തുടരാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.