India COVID Update: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും വർധന; 52 ശതമാനം കേസുകളും കേരളത്തിൽ
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇതുവരെ രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 3,37,66,707 പേർക്കായിരുന്നു.
New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 26,727 പേർക്ക് കൂടി കോവിഡ് രോഗബാധ (COvid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 13 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച്ച രാജ്യത്ത് (India) 23,529 പേർക്ക് കൂടിയായിരുന്നു കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. കൂടാതെ 277 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇതുവരെ രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 3,37,66,707 പേർക്കായിരുന്നു. ആകെ രോഗം ബാധിച്ചവരിൽ 0.82 ശതമാനം പേർ മാത്രമാണ് രാജ്യത്ത് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,75,224 ആണ്. കഴിഞ്ഞ 196 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന് തുടരുകയാണ്. നിലവിലെ രോഗവിമുക്തി നിരക്ക് 97.86 ശതമാനമാണ്. 2020 മാർച്ച് മനസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് രോഗമുക്തി നേടിയത് 28,246 പേരാണ്. ഇതുവരെ രാജ്യത്ത് ആകെ 3,30,43,144 പേർ കോവിഡ് രോഗമുക്തി നേടി കഴിഞ്ഞു.
രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ഡ്രൈവും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതുവരെ 89 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു. അതായത് രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള ആൾക്കാരിൽ 69 ശതമാനം പേരും ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും സ്വീകരിച്ച് കഴിഞ്ഞു. 25 ശതമാനം പേർ 2 ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞു.
രാജ്യത്ത് ഇപ്പോൾ കോവിഡ് ബാധയെ തുടർന്ന് ചികിത്സായിൽ കഴിയുന്നവരിൽ 52 ശതമാനം പേരും കേരളത്തിലാണ്. കേരളത്തിലെ കോവിഡ് കേസുകളിൽ കാര്യമായി കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത് കേരളത്തിൽ തന്നെയാണ്. നിലവിൽ കേരളത്തിൽ 1,44,000 പേരാണ് കോവിഡ് രോഗബദ്ധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...